തലേശ്ശരി: സി.പി.എം പ്രവര്‍ത്തകനായ പാനൂര്‍ താഴെ കുന്നോത്തുപറമ്പിലെ അജയനെ (33) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സാക്ഷികളുടെ വിചാരണ അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി വി.എന്‍. വിജയകുമാര്‍ മുമ്പാകെ പൂര്‍ത്തിയായി. ഇവരില്‍ ഒരു സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഒന്നും രണ്ടും സാക്ഷികളായ സുനില്‍, ജൂഷിത്ത് എന്നിവര്‍ പ്രതികെളയും കൊലക്കുപയോഗിച്ച ആയുധങ്ങളും കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. 2009 മാര്‍ച്ച് 11ന് രാത്രി 7.45നാണ് കേസിനാസ്പദമായ സംഭവം. എസ്.ടി.ഡി ബൂത്ത് നടത്തി വരുകയായിരുന്ന അജയനെ ജീപ്പിലെത്തിയ പതിമൂന്നംഗ ബി.ജെ.പി-ആർ.എസ്.എസ് സംഘം ബൂത്തില്‍ കയറി ആക്രമിക്കുകയായിരുന്നു. കഴുത്തിനും പുറത്തും വെേട്ടറ്റ് പ്രാണരക്ഷാർഥം ഓടി തൊട്ടടുത്തുള്ള കുമാരെൻറ വീട്ടില്‍ അഭയം തേടിയ അജയനെ അക്രമിസംഘം വീട്ടിനുള്ളില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 20 മുറിവകളാണ് അജയെൻറ ദേഹത്തുണ്ടായിരുന്നത്. കേസിലെ നാലാം പ്രതി ആത്മഹത്യ ചെയ്തിരുന്നു. ഏഴാം പ്രതി പിന്നീട് കൊല്ലപ്പെടുകയും ചെയ്തു. ബി.ജെ.പി-ആർ.എസ്.എസ് പ്രവര്‍ത്തകരായ കുണ്ടുപറമ്പില്‍ മനോജ്, കോട്ട ജിത്തു എന്ന ഷിജിത്ത്, ചെമ്പകം ജിജേഷ് എന്ന കൂളിച്ചാല്‍ ജിജേഷ്, വിനീഷ് എന്ന ലാലി, കെ.സി. സജിത്ത്, വാട്ടകപ്പ് മോഹനന്‍, പ്രജീഷ് എന്ന പ്രജു എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. സംഭവത്തില്‍ പങ്കെടുത്ത നാല് പ്രതികളെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിരുന്നില്ല. ആത്മഹത്യ ചെയ്ത നാലാം പ്രതിക്ക് സംഭവ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇയാളുടെ കേസ് ജുവനൈല്‍ കോടതി പരിഗണിക്കുന്നതിനിടയിലാണ് ആത്മഹത്യ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. അജയകുമാറാണ് ഹാജരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.