മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ കരി​െങ്കാടി കാണിച്ച കേസിൽ മൂന്നുപേർ അറസ്​റ്റിൽ

കണ്ണൂർ: തുറമുഖ . യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭ മണ്ഡലം പ്രസിഡൻറ് ജോഷി കണ്ടത്തിൽ, വൈസ് പ്രസിഡൻറ് ഒ.കെ. പ്രസാദ്, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് വി.പി. അബ്ദുൽ റഷീദ് എന്നിവരാണ് ജാമ്യമില്ല വകുപ്പു പ്രകാരം അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം. 30ഒാളം പേർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരുന്നത്. എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബി​െൻറ പിതാവ് സർക്കാറിന് നൽകിയ കത്തിന് മറുപടി നൽകാത്തതിലും കടന്നപ്പള്ളി ഉൾപ്പെടെ മന്ത്രിമാർ വസതി സന്ദർശിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.