ഇരിട്ടി: മാക്കൂട്ടം കുട്ടപ്പാലം വളവിൽ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. വീരാജ്പേട്ട ഗോണിക്കുപ്പക്കടുത്ത ബെമത്തി സ്വദേശി മുസ്തഫ (50) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ അഹമ്മദ് (48), യൂസഫ് (65), കെ.എം. യൂസഫ് (50), അലി (45) എന്നിവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. വീരാജ്പേട്ടയിൽനിന്ന് ഉളിയിലെ ബന്ധു വീട്ടിലേക്ക് വിവാഹ സംബന്ധമായ കാര്യത്തിനായി പുറപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. സ്ഥലത്തെത്തിയ സമീപവാസികളും വഴിയാത്രക്കാരുമാണ് പരിക്കേറ്റവരെ ഇരിട്ടി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, മുസ്തഫയെ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഗോണിക്കുപ്പ ബെമത്തി എസ്റ്റേറ്റിലെ ജീവനക്കാരനാണ് മുസ്തഫ. ഭാര്യ: ഫാത്തിമ. മക്കൾ: ഉമ്മർ, റിയാസ്, റൈഹാനത്ത്, സൗജത്ത്, ജുബൈരിയ്യ, ഷബാന, തസ്ലീമ. മരുമക്കൾ: ഷൗക്കത്ത്, നാസർ, സാജിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.