മാഹി: നിർദിഷ്ട തലശ്ശേരി -മാഹി ബൈപാസിൽ അഴിയൂർ ഭാഗത്തെ കുടിയൊഴിപ്പിക്കപ്പെടുന്ന ഭൂവുടമകൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നാമമാത്ര തുക നൽകി കുടിയൊഴിപ്പിക്കാനുള്ള റവന്യൂ വകുപ്പ് അധികൃതരുടെ നടപടികൾക്കെതിരെ ബുധനാഴ്ച രാവിലെ പത്തിന് അഴിയൂർ വില്ലേജ് ഓഫിസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്താൻ കർമസമിതി അഴിയൂർ ബൈപാസ് പ്രവർത്തക കൺെവൻഷൻ തീരുമാനിച്ചു. മാർച്ച് അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ് ഉദ്‌ഘാടനം ചെയ്യും. യോഗത്തിൽ ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. ഉമ്മർ പറമ്പത്ത്, രാജേഷ് അഴിയൂർ, പ്രദീപ് ചോമ്പാല, കെ.പി. ഫർസൽ, എം. റാസിഖ്, ഷുഹൈബ് അഴിയൂർ, കെ.പി. ജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.