പാനൂർ: ചെണ്ടയാട് നവോദയ കുന്നിൽ ടാർ മിക്സിങ് പ്ലാൻറ് തുടങ്ങാൻ അനുവദിക്കില്ലെന്ന് സമര പ്രഖ്യാപന കൺവെൻഷൻ പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രവർത്തകൻ ഭാസ്കരൻ വെള്ളൂർ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ സി.വി.എ. ജലീൽ അധ്യക്ഷത വഹിച്ചു. അഡ്വ. വി. അനിൽകുമാർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. രാഷട്രീയ സംഘടന നേതാക്കമാരായ എ.വി. ബാലൻ, കെ.പി. രാമചന്ദ്രൻ, കെ.പി.സഞ്ജീവ് കുമാർ, രവീന്ദ്രൻ കുന്നോത്ത്, കെ. യൂസഫ് മാസ്റ്റർ, കെ.പി. ജയപ്രകാശൻ, കെ.കെ. മനോജൻ, വാർഡ് അംഗങ്ങളായ ചന്ദ്രിക പതിയൻറവിട, സി. ശൈലജ എന്നിവർ സംസാരിച്ചു. ഭാസ്കരൻ വയലാണ്ടി സ്വാഗതവും ടി.സി. ബാലൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.