കർഷക കൂട്ടായ്​മയിൽ​ 'എടക്കാടൻ ബത്ത'ക്കിത് പുനർജന്മം

മുഴപ്പിലങ്ങാട്: കർഷക കൂട്ടായ്മയിലൂടെ 'എടക്കാടൻ ബത്ത'ക്കിത് പുനർജന്മം. ഒരു കാലത്ത് തണ്ണീർ മത്ത​െൻറ വിളനിലമായ എടക്കാട്, മുഴപ്പിലങ്ങാട് പ്രദേശം 'എടക്കാടൻ ബത്ത' എന്നപേരിൽ നാട്ടിലും മറുനാട്ടിലും പേരെടുത്തതായിരുന്നു. കുറേ കാലത്തിന് ശേഷമാണ് പ്രദേശത്തെ കർഷക കൂട്ടായ്മയിലൂടെ എടക്കാടൻ ബത്തയുടെ വിളവെടുപ്പ് നടന്നത്. മുഴപ്പിലങ്ങാട് വാഹിദ് മാസ്റ്റർ റോഡിൽ മേപ്പനം വയലിൽ കൂനോത്ത് ബാബുവി​െൻറ നേതൃത്വത്തിൽ മൈഥിലി, ശ്രീമതി എന്നിവരുടെ നേതൃത്വത്തിൽ ഒന്നാംഘട്ടത്തിലെ വിളവെടുപ്പിൽ മൂന്ന് കിൻറലിലധികം വിളവെടുത്തു. കുളംബസാറിൽ പ്രവർത്തിക്കുന്ന ഗ്രാമീണ ചന്തയിൽ വിൽപനക്കെത്തിച്ചു. ഉടൻ മുഴുവൻ ബത്തയും വിറ്റുതീർന്നു. കൃഷി കൂടുതൽ വിപുലീകരിക്കാൻ പദ്ധതിയുണ്ടെങ്കിലും പ്രദേശത്തെ ഭൂരിഭാഗം നെൽവയലും നികത്തി കെട്ടിടങ്ങളും വീടുകളും നിർമിച്ചതോടെ കൃഷിയിടം ഇല്ലാതായിരിക്കുകയാണെന്ന് കർഷകർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.