കണ്ണൂർ: പീപ്പിൾസ് മൂവ്മെൻറ് ഫോർ പീസ് 'രാഷ്ട്രീയ ഭീകരതക്കെതിരെ ജനജാഗ്രത' എന്ന മുദ്യവാക്യമുയർത്തി ജില്ലയിൽ അഹിംസ സേന്ദശയാത്ര നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് ഒമ്പത്, പത്ത് തീയതികളിൽ നടക്കുന്ന യാത്ര ഡോ. സ്കറിയ കല്ലൂർ നയിക്കും. ഒമ്പതിന് രാവിലെ 9.30ന് പയ്യന്നൂരിൽ ഡോ. എം.പി. മത്തായി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 15 കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം ജാഥ 10ന് വൈകീട്ട് കണ്ണൂരിൽ സമാപിക്കും 5.30ന് സ്റ്റേഡിയം കോർണറിൽ നടക്കുന്ന സമാപനവും സർവമത സമാധാന പ്രാർഥനയും ഡോ. ആർസു ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഡോ. സ്കറിയ കല്ലൂർ, ബിനോയ് തോമസ്, ഹരിദാസ് മംഗലശ്ശേരി, ഷമീൽ ഇഞ്ചിക്കൽ, പി.വി. കുരുവിള എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.