കെ.വി. മുഹമ്മദ് കുഞ്ഞി മാസ്​റ്ററുടെ സ്മരണക്കായി രണ്ട്​ നിർധനർക്ക് വീടൊരുങ്ങുന്നു

തളിപ്പറമ്പ്: മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും തളിപ്പറമ്പ് നഗരസഭ മുൻ ചെയർമാനുമായിരുന്ന കെ.വി. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ സ്മരണക്കായി രണ്ട് നിർധനർക്ക് വീട് നിർമിച്ചുനൽകുന്നു. തളിപ്പറമ്പിലെ ജീവകാരുണ്യ പ്രവർത്തനരംഗത്ത് രണ്ടു പതിറ്റാണ്ടായി സജീവമായി ഇടപെടുന്ന ജുന്ന സാധുസഹായ സമിതിയാണ് വീടുകൾ നിർമിക്കുന്നത്. കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ പൂവ്വം -പന്നിയൂർ റോഡരികിലാണ് വീടുകൾ നിർമിക്കുക. മുസ്‌ലിംലീഗ് നടത്തുന്ന ബൈത്തുറഹ്മ മാതൃകയിലാണ് വീടുകൾ നിർമിക്കുകയെന്ന് ജുന്ന ഭാരവാഹികൾ പറഞ്ഞു. സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ ഒമ്പത് സ​െൻറ് സ്ഥലത്താണ് വീട് നിർമാണം തുടങ്ങിയത്. രണ്ട് വീടുകൾക്ക് 18 ലക്ഷത്തോളം ചെലവ് വരും. മഹല്ല് കമ്മിറ്റികളുടെയും മുസ്‌ലിംലീഗ് പ്രാദേശിക കമ്മിറ്റികളുടെയും സഹായത്തോടെ കണ്ടെത്തുന്ന രണ്ട് നിർധനർക്ക് വീടുകൾ കൈമാറും. ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കും. വീടുകളുടെ കുറ്റിയടിക്കൽ സ്വഫ്‌വാൻ കോയ തങ്ങൾ അൽബുഖാരി ഏഴിമല നിർവഹിച്ചു. കെട്ടിടനിർമാണ കമ്മിറ്റി ചെയർമാൻ അഷ്‌റഫ് ഇച്ചൂട്ടി അധ്യക്ഷതവഹിച്ചു. തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം, മുസ്‌ലിംലീഗ് ജില്ല സെക്രട്ടറി ഇബ്രാഹിംകുട്ടി തിരുവട്ടൂർ, മണ്ഡലം പ്രസിഡൻറ് സി.പി.വി. അബ്ദുല്ല, മുസ്‌ലിം യൂത്ത്ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അലി മംഗര, നജീബ് ബാഖവി, ഹാഷിർ ബാഖവി, ആലിക്കുഞ്ഞി പന്നിയൂർ, സി. ഉമ്മർ, കെ. മുസ്തഫ ഹാജി, കെ.പി. നൂറുദ്ദീൻ ഹാജി, എ. അബ്ദുല്ല ഹാജി, ജബ്ബാർ കുട്ടൻ, കെ.എസ്. റിയാസ്, വി. താജുദ്ദീൻ, പീച്ചാൻ മുസ്‌തഫ, സി. മുഹമ്മദ് സിറാജ്, കെ.വി.കെ. അയ്യൂബ്, ഷമീം എന്നിവർ സംസാരിച്ചു. എ.പി. ഇബ്രാഹിം സ്വാഗതവും സലിം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.