കണ്ണൂർ: സംഗീത പ്രതിഭാപ്പട്ടം സിംഫണിയിലെ താരത്തിന്. തലശ്ശേരി ലീഗൽ സ്റ്റഡീസിലെ ഒന്നാംവർഷ നിയമവിദ്യാർഥി മിഥുൻ സുരേന്ദ്രനാണ് സംഗീത പ്രതിഭാപ്പട്ടം ചൂടിയത്. നാദസ്വരം, ഒാടക്കുഴൽ, ഘടം എന്നിവയിൽ ഒന്നാംസ്ഥാനവും വയലിനിൽ മൂന്നാം സ്ഥാനവും നേടിയാണ് മിഥുൻ സംഗീത പ്രതിഭാപ്പട്ടം സ്വന്തമാക്കിയത്. സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽനിന്നാണ് മിഥുൻ എത്തിയത്. ഒാടക്കുഴലിൽ സഹോദരനായ സനൽ സുരേന്ദ്രനും നാദസ്വരത്തിൽ അമ്മാവന്മാരായ മുരളീധരനും ഹരീന്ദ്രനുമായിരുന്നു മിഥുെൻറ പരിശീലകർ. സനലിെൻറ നേതൃത്വത്തിലുള്ള ദ്രുത മ്യൂസിക് ബാൻഡിലെ കലാകാരനുംകൂടിയാണ് മിഥുൻ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഞ്ചു വർഷം നാദസ്വരത്തിലും ഒാടക്കുഴലിലും ജേതാവായിരുന്നു. ചാല സിംഫണിയിൽ സുരേന്ദ്രൻ-പ്രസന്ന ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.