കൺ​െവൻഷൻ

കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രാമീൺ ബാങ്ക് ജീവനക്കാർ മാർച്ച് 26 മുതൽ 28വരെ നടത്തുന്ന അഖിലേന്ത്യാസമരത്തി​െൻറ ഭാഗമായി കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂനിയ​െൻറയും ഓഫിസേഴ്സ് യൂനിയ​െൻറയും (ബെഫി) നേതൃത്വത്തിൽ കണ്ണൂരിൽ കൺവെൻഷൻ സംഘടിപ്പിച്ചു. ഓൾ ഇന്ത്യ റീജനൽ റൂറൽ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡൻറ് സി. രാജീവൻ ഉദ്ഘാടനം ചെയ്തു. കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ഹൈകോടതികൾപോലും ഗ്രാമീൺ ബാങ്ക് ജീവനക്കാർക്ക് പെൻഷൻ എത്രയുംപെട്ടെന്ന് നൽകണം എന്ന വിധി പുറപ്പെടുവിച്ചുവെങ്കിലും അത് അനുവദിക്കാൻ കേന്ദ്രസർക്കാർ തയാറാകുന്നില്ലെന്ന് സി. രാജീവൻ പറഞ്ഞു. ഗ്രാമീൺ ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. നരേന്ദ്രൻ, ബെഫി ജില്ല സെക്രട്ടറി ടി.ആർ. രാജൻ എന്നിവർ സംസാരിച്ചു. ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂനിയൻ സംസ്ഥാന മുൻ വൈസ് പ്രസിഡൻറ് പി.ടി. വസന്ത് അധ്യക്ഷത വഹിച്ചു. കെ.പി. സജിത്ത് സ്വാഗതവും പി.പി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.