കാറിൽ 54 കിലോ കഞ്ചാവ്​ കടത്തിയ പ്രതികൾക്ക്​ 10 വർഷം തടവും ലക്ഷം രൂപ പിഴയും

കാസർകോട്: കാറിൽ 54 കിലോ കഞ്ചാവ് കടത്തിയ കേസിൽ രണ്ട് പ്രതികൾക്ക് കോടതി 10 വർഷം തടവും ലക്ഷം രൂപ പിഴയും വിധിച്ചു. തളങ്കര കടവത്തെ ഹാരിസ് (45), തളങ്കര കെ.കെ പുറത്തെ അബ്ദുൽ അസീസ് (53) എന്നിവർക്കാണ് ജില്ല അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ശിക്ഷ വിധിച്ചത്. യഥാക്രമം കേസിലെ ഒന്നും മൂന്നും പ്രതികളാണിവർ. ഒളിവിൽപോയ രണ്ടാം പ്രതി ഉപ്പള കൈക്കമ്പ കണ്ണാടിപ്പാറയിലെ കലന്തർ ഷാഫിയെ പിടികൂടാനായിട്ടില്ല. ഇയാൾക്കെതിരെ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്. 2013 മാർച്ച് 12നാണ് വാഹനപരിശോധനക്കിടയിൽ കാസർകോട് പൊലീസ് കഞ്ചാവ് കടത്ത് സംഘത്തെ പിടികൂടിയത്. കഞ്ചാവ് കടത്തുന്നതായി രഹസ്യസന്ദേശം ലഭിച്ചിരുന്നു. ദേശീയപാതയിലെ കറന്തക്കാട് ജങ്ഷന് സമീപം പൊലീസിനെ കണ്ട് നിർത്താതെ പോയ കാർ പിന്തുടർന്ന് മധൂർ റോഡിൽവെച്ച് പിടിക്കുകയായിരുന്നു. കാറിനുള്ളിൽ രഹസ്യ അറകളിലാണ് കഞ്ചാവ് സൂക്ഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.