വനിത കൺവെൻഷൻ

കണ്ണൂർ: സ്ത്രീസുരക്ഷയെക്കുറിച്ച് ഇപ്പോഴും ചർച്ചചെയ്യേണ്ട സാഹചര്യമുണ്ടാകുന്നത് സ്ത്രീസുരക്ഷ നിയമത്തിൽ വെള്ളംചേർത്ത് ഒന്നുമില്ലാത്ത അവസ്ഥയിലാക്കിയതിനാലാണെന്ന് സംസ്ഥാന വനിത കമീഷൻ അംഗം ഇ.എം. രാധ പറഞ്ഞു. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിത കമീഷൻ ഇപ്പോൾ സെമിനാറുകൾ, ശിൽപശാലകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവയിലൂടെ കൂടുതൽ ഇടപെടലുകൾ നടത്തുന്നുണ്ട്. സ്ത്രീസുരക്ഷ നിയമത്തിനൊപ്പം സൈബർ കെണികളെക്കുറിച്ചും ബോധവത്കരണ പരിപാടികൾ നടത്തുമെന്നും അവർ പറഞ്ഞു. സൈക്യാട്രിസ്റ്റ് സോന കെ. നാരായണൻ ക്ലാസെടുത്തു. സംസ്ഥാന വൈസ് പ്രസിഡൻറ് പ്രഫ. കെ.എ. സരള അധ്യക്ഷത വഹിച്ചു. ടി. ദേവി, എ.ബി. ശോഭനാദേവി, ലിഷ ദീപക്, വി.വി. സരോജിനി, എ.പി. പ്രസാദ്, പി. കുഞ്ഞിക്കണ്ണൻ, സി.പി. ശോഭന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.