തലശ്ശേരി: കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റിൽ കരുത്തരുടെ പോരാട്ടത്തിൽ മുൻവർഷത്തെ റണ്ണറപ്പായ തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് ആറ് വിക്കറ്റിന് ടെലിച്ചറി സ്റ്റുഡൻറ്സ് സ്പോർടിങ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ്ചെയ്ത ടെലിച്ചറി സ്റ്റുഡൻറ്സ് സ്പോർടിങ് ക്ലബ് 40.1 ഓവറിൽ 149 റൺസിന് എല്ലാവരും പുറത്തായി. സ്റ്റുഡൻറ്സിന് വേണ്ടി സൈനൽ ഹസൻ 54 റൺസും കാർത്തിക്ക് രാജൻ 27ഉം കെ.പി. ബിനാഷ് പുറത്താകാതെ 26 റൺസും നേടിയപ്പോൾ ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിന് വേണ്ടി മുഹമ്മദ് സലീം 18 റൺസിന് മൂന്ന് വിക്കറ്റും എ.കെ. രാഹുൽദാസ് 20 റൺസിന് മൂന്ന് വിക്കറ്റും കരസ്ഥമാക്കി. മറുപടിയായി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് വിജയശീൽ ദയാനന്ദിെൻറ 63 റൺസിെൻറ പിൻബലത്തിൽ 23.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിന് വേണ്ടി സി.ഒ.ടി. മുഹമ്മദ് ഫവാസ് പുറത്താകാതെ 29 റൺസും മുഹമ്മദ് ഷുഹൈബ് 20 റൺസും നേടി. വിജയശീൽ ദയാനന്ദാണ് കളിയിലെ മികച്ച താരം. തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ ധർമടം ഒഴയിൽ ഭാഗം ക്രിക്കറ്റ് ക്ലബ് ധർമടം ഗവ. ബ്രണ്ണൻ കോളജിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.