ഹൈസ്​കൂൾ വിദ്യാർഥികൾക്ക്​ ഗെയിംസ്​ കോച്ചിങ് ക്യാമ്പ്

ചെർക്കള: ചെങ്കള ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഗെയിംസ് കോച്ചിങ് ക്യാമ്പ് സമാപിച്ചു. ചെർക്കള മാർതോമാ ബധിരവിദ്യാലയത്തിൽ നടന്ന സമാപന ചടങ്ങ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനംചെയ്തു. ക്യാമ്പിൽ പെങ്കടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷാഹിന സലീം അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ. ശാന്തകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. അഹമ്മദ് ഹാജി, സുഫൈജ മുനീർ, എൻ.എ. താഹിർ, വി. സദാനന്ദൻ, പഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ്കുമാർ, ഫാ. എ.ജി. മാത്യു, കെ. മധു, കായികാധ്യാപകൻ യു. ജീവേഷ്കുമാർ എന്നിവർ സംസാരിച്ചു. പി. രമേശൻ സ്വാഗതവും സഖറിയ തോമസ് നന്ദിയും പറഞ്ഞു. ക്യാമ്പിൽ വിവിധ സ്കൂളുകളിലെ 56 വിദ്യാർഥികൾ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.