സ്​കൂൾ വാർഷികവും യാത്രയയപ്പും

തലശ്ശേരി: തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും തലശ്ശേരി സബ് കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.കെ.പി. മമ്മു അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ പി.വി. വിജയൻ, എം. സൗജത്ത്, പി.പി. സാജിത, സ്റ്റാഫ് സെക്രട്ടറി സി.കെ. അനിൽകുമാർ, ഡോ. രതീഷ് കളിയാടൻ, ഉമ, വി. ദയാനന്ദൻ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ പി.വി. ഗീത, മോഹനൻ കുന്നോത്താൻ, അബ്ദുൽ അസീസ് എന്നിവർക്ക് സബ്കലക്ടർ ഉപഹാരം നൽകി. വിദ്യാർഥികൾക്കുള്ള ഉപഹാരം പി.വി. വിജയൻ സമ്മാനിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.