മാഹി: ചാലക്കര -പള്ളൂർ സംയുക്തസംഘം ശ്രീനാരായണമഠം, ഔഷധവിജ്ഞാന സദസ്സും അനുമോദനയോഗവും നടത്തി. ശ്രീനാരായണമഠം ഹാളിൽ നടന്ന ചടങ്ങിൽ പുതുതായി ചുമതലയേറ്റ ജ്ഞാനോദയ യോഗം പ്രസിഡൻറ് കണ്ട്യൻ ഗോപിയെ അനുമോദിച്ചു. നമുക്കുള്ള ഔഷധം നമുക്കുചുറ്റും എന്ന വിഷയത്തിൽ സസ്യഭാരതി ഉസ്താദ് വൈദ്യർ ഹംസ മടിക്കൈ ക്ലാസ് നയിച്ചു. കണ്ട്യൻ ഗോപി ഉദ്ഘാടനം ചെയ്തു. അച്ചമ്പത്ത് ദാമോദരൻ അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ കളത്തിൽ, ശ്യാം സുന്ദരൻ, സരോഷ് മുക്കത്ത് എന്നിവർ സംസാരിച്ചു. ഔഷധത്തോട്ടത്തിലെ സസ്യങ്ങൾ പരിചയപ്പെടുത്തി. സൗജന്യ വൈദ്യപരിശോധനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.