സ്​റ്റുഡൻറ്​ പൊലീസ് പാസിങ്​ ഔട്ട് പരേഡ്​

പാനൂർ: രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ മൊകേരി എൻ.എ.എം ഹയർസെക്കൻഡറി സ്കൂൾ പെരിങ്ങത്തൂർ എസ്‌.പി.സി യൂനിറ്റുകൾ സംയുക്തമായി ഏഴാമത് പാസിങ് ഔട്ട് പരേഡ് നടത്തി. പാനൂർ ഇൻസ്പെക്ടർ ഓഫ് പൊലീസ് വി.വി. ബെന്നി സല്യൂട്ട് സ്വീകരിക്കുകയും മികച്ച കേഡറ്റുകൾക്കുള്ള ഉപഹാരസമർപ്പണം നടത്തുകയുംചെയ്തു. വിശിഷ്ടസേവനത്തിന് മുഖ്യമന്ത്രിയിൽനിന്ന് അവാർഡ് നേടിയ പാനൂർ ഇൻസ്പെക്ടർ ഓഫ് പൊലീസ് വി.വി. ബെന്നിക്ക് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.കെ. പ്രേമദാസൻ ഉപഹാരം നൽകി ആദരിച്ചു. മുഖ്യമന്ത്രിയിൽനിന്ന് അവാർഡ് നേടിയ കെ.കെ. ദീപക് കുമാറിന് എൻ.എ.എം ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എൻ. പത്മനാഭൻ ഉപഹാരം നൽകി. ആർ.ജി.എം എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ സി.പി. സുധീന്ദ്രൻ, ചൊക്ലി എസ്.ഐ ഫായിസ് അലി, എസ്.പി.സി അഡീഷനൽ നോഡൽ ഓഫിസർ ചന്ദ്രൻ, ടി.കെ. ഹനീഫ എന്നിവർ സംസാരിച്ചു. സി.പി.ഒമാരായ പി.പി. അഷ്റഫ്, രാജീവൻ, കെ.പി. കുശലകുമാരി, ഡ്രിൽ ഇൻസ്ട്രക്ടേഴ്സ് സോജേഷ്, ദേവദാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.