നരിക്കോട്ടുമല ഊരുകൂട്ടം ഉദ്ഘാടനം

പാനൂർ: നരിക്കോട്ടുമല ആദിവാസിസമൂഹത്തി​െൻറ വിശേഷാൽ ഊരുകൂട്ടം ട്രൈബൽ സാംസ്കാരിക നിലയത്തിൽ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് കാട്ടൂർ മഹമൂദ് അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ മിർ മുഹമ്മദലി മുഖ്യാതിഥിയായി. കൂത്തുപറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ് എ. അശോകൻ, പാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ് കെ.ഇ. കുഞ്ഞബ്ദുല്ല, ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡൻറ് ഉഷ രയരോത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി. ബാലൻ, ഡി.പി.എം ഡോ. ലതീഷ്‌, ട്രൈബൽ ഓഫിസർ സജിത എന്നിവർ സംസാരിച്ചു. എസ്‌.ടി.ഡി.പി പ്രോജക്ട്‌ ഓഫിസർ ടി. ഷൈനി സ്വാഗതവും പഞ്ചായത്ത്‌ മെംബർ കെ. സുരേഷ്ബാബു നന്ദിയും പറഞ്ഞു. നരിക്കോട്ടുമലയിൽ പ്രവർത്തനരഹിതമായി കിടക്കുന്ന സബ്‌ സ​െൻറർ പുനരുദ്ധരിക്കാനും ആവശ്യമായ സ്റ്റാഫിനെ നിയമിക്കാനും തീരുമാനമായി. ട്രൈബൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത്‌ റസിഡൻഷ്യൽ സ്കൂൾ ആക്കണമെന്നുള്ള ഊരുകൂട്ടത്തി​െൻറ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ടും ക്വാറി നിയന്ത്രണവുമായി ബന്ധപ്പെട്ടുമുള്ള കാര്യങ്ങൾ ജില്ല കലക്ടർ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.