മാലിന്യമുക്ത കേരളം മൂന്നുവർഷത്തിനകം ^മന്ത്രി ജലീൽ

മാലിന്യമുക്ത കേരളം മൂന്നുവർഷത്തിനകം -മന്ത്രി ജലീൽ കൂത്തുപറമ്പ്: മാലിന്യമുക്തമായിട്ടുള്ള കേരളമാണ് സർക്കാറി​െൻറ ലക്ഷ്യമെന്നും വരുന്ന മൂന്നു വർഷത്തിനകം ലക്ഷ്യം പൂർത്തീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. കൂത്തുപറമ്പ് നഗരസഭ ബസ്സ്റ്റാൻഡ് ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ ആഗ്രഹിക്കുന്നതരത്തിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ നഗരസഭകൾക്ക് കഴിയണം. റോഡുകൾ നിർമിക്കുന്നതിന് പ്ലാസ്റ്റിക് മാലിന്യം പരമാവധി ഉപയോഗിക്കും. ഗ്രാമഗ്രാമാന്തരങ്ങളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ നുറുക്കിയെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ റോഡുകൾ നിർമിക്കുന്നതിന് ഉപയോഗിക്കും. മുഴുവൻ ജലാശയങ്ങളും ശുചീകരിക്കാനുള്ള നടപടികളും സ്വീകരിക്കും. ശുചിത്വമിഷൻ മുഖേന എല്ലാ നഗരസഭയിലും ഗ്യാസ് ശ്മശാനങ്ങൾ നിർമിക്കാനുള്ള പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. ഇതിനായി ഒരു കോടി രൂപവരെ സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു. കൂത്തുപറമ്പ് പാറാലിലെ 11 ഏക്കർ സ്ഥലത്താണ് 75 കോടി രൂപ െചലവിൽ ആധുനികരീതിയിലുള്ള ബസ്സ്റ്റാൻഡ് കോംപ്ലക്സ് നിർമിക്കുന്നത്. രണ്ടു വർഷംകൊണ്ട് പണി പൂർത്തിയാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം. സുകുമാരൻ, നഗരസഭ സെക്രട്ടറി സജിത്ത് കുമാർ, വൈസ് ചെയർമാൻ എം.പി. മറിയംബീവി, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി. രാമകൃഷ്ണൻ, കെ.വി. രജീഷ്, കെ. തങ്കമണി, പി. പ്രമോദ്കുമാർ, കെ. അജിത, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ. ധനഞ്ജയൻ, പി.കെ. സതീശൻ, എൻ. ബാലൻ, കുറ്റ്യൻ കരുണൻ തുടങ്ങിയവർ സംസാരിച്ചു. മാർക്കറ്റ് പരിസരത്തുനിന്ന് ഘോഷയാത്രയായാണ് പരിപാടി നടക്കുന്ന പാറാലിൽ എത്തിച്ചേർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.