സ്കൂൾ കെട്ടിടം ഉദ്ഘാടനം

പാനൂർ: ആധുനികസംവിധാനത്തിൽ നവീകരിച്ച പാറേമ്മൽ യു.പി സ്കൂൾ കെട്ടിടം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷതവഹിച്ചു. സ്കൂൾ കാൻറീനി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാട്ടൂർ മുഹമ്മദും സ്മരണിക പ്രകാശനം എ.ഇ.ഒ സി.കെ സുനിൽകുമാറും നിർവഹിച്ചു. സ്കൂൾ മാനേജർ പി.എ. റഹ്മാൻ മുഖ്യാതിഥികൾക്ക് ഉപഹാരം നൽകി. നൂറ്റാണ്ടിലധികം പഴക്കമുള്ള വിദ്യാലയത്തെ പാർക്കോ ഗ്രൂപ്പ് ചെയർമാൻ പി.എ. റഹ്മാൻ ഏറ്റെടുത്തതോടെയാണ് മൂന്നുനില കെട്ടിടത്തോടെ ആധുനികസംവിധാനത്തിൽ നവീകരിച്ചത്. സ്മാർട്ട് ക്ലാസ്റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, വിശാലമായ ഭക്ഷണഹാൾ, പെൺസൗഹൃദ ശൗചാലയങ്ങൾ, ഓഡിറ്റോറിയം എന്നിവയും ഒരുക്കിയിട്ടുണ്ട്. പ്രധാനാധ്യാപിക എം. ജലജ റിപ്പോർട്ട് അവതരിപ്പിച്ചു. പാനൂർ നഗരസഭ അധ്യക്ഷ കെ.വി. റംല, കെ.പി. ചന്ദ്രൻ, ഡോ. സൽമ മഹമൂദ്, സമീർ പറമ്പത്ത്, കെ.പി. സാജു, വി.പി. നാണു, വി.പി. ബാലൻ, പി.കെ. അലി, പി.കെ. കുഞ്ഞബ്ദുല്ല, പുല്ലാട്ടുമ്മൽ അമ്മദ് ഹാജി, സമദ് അറക്കൽ, പി. രാജീവ്, ടി. ഗിരിജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.