കൂത്തുപറമ്പ് ടൗണിൽ ഗതാഗതനിയന്ത്രണം

കൂത്തുപറമ്പ്: കെ.എസ്.ടി.പി റോഡ് നിർമാണത്തി​െൻറ ഭാഗമായി കൂത്തുപറമ്പ് നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ടൗണിൽ റോഡ്പ്രവൃത്തി ആരംഭിച്ച സാഹചര്യത്തിലാണ് വാഹനങ്ങൾക്ക് വൺവേ സംവിധാനം ഒരുക്കിയിട്ടുള്ളത്. തലശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ടൗൺസ്ക്വയർ ജങ്ഷനിൽനിന്ന് കണ്ണൂർ റോഡിലേക്ക് തിരിഞ്ഞ് പുറക്കളം പഴയ നിരത്ത് വഴി മട്ടന്നൂർ റോഡിൽ പ്രവേശിക്കണം. മട്ടന്നൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ നിലവിൽ പോകുന്നതുപോലെ തന്നെയാണ് കടന്നുപോകേണ്ടത്. ബസ്സ്റ്റാൻഡിലേക്ക് ബസുകൾ കയറിയിറങ്ങുന്നതിനും വൺവേ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.