കണ്ണൂർ: അനൗൺസ്മെൻറിനിടെ നാക്കുപിഴച്ചതിന് പയ്യന്നൂർ കോളജിെൻറ മലയാളനാടകത്തിന് അയോഗ്യത. തോട്ടിയുടെ മകൻ എന്ന നാടകമവതരിപ്പിച്ച കലാകാരന്മാർ കണ്ണീരോടെയാണ് അരങ്ങുവിട്ടത്. മത്സരത്തിലെ ആദ്യ അവതരണമായിരുന്നു പയ്യന്നൂർ കോളജിേൻറത്. നാടകം തുടങ്ങി അൽപസമയം കഴിഞ്ഞതോടെ മൈക്കിെൻറ സാങ്കേതികപിഴവുകൾമൂലം കർട്ടൻ താഴ്ത്തി. വീണ്ടും നാടകം തുടങ്ങുന്നതിന് മുമ്പായി നടത്തിയ അനൗൺസ്മെൻറിനിടെ കോഡ് നമ്പറിന് പകരം പയ്യന്നൂർ കോളജിെൻറ നാടകം എന്ന് പറഞ്ഞതാണ് അയോഗ്യതക്കിടയാക്കിയത്. നാടകങ്ങളുടെ അവതരണത്തിനിടെ കോഡ് നമ്പറല്ലാതെ മറ്റൊന്നും വെളിപ്പെടുത്താൻ പാടില്ലെന്നാണ് ചട്ടം. മികച്ചനടനും നടിക്കുമുള്ള പുരസ്കാരങ്ങളും ആദ്യ മൂന്നിലൊരു സ്ഥാനവും പ്രതീക്ഷിച്ചിരുന്നതാണ് നാടകമെന്ന് കലാകാരന്മാർ പറഞ്ഞു. കഴിഞ്ഞവർഷം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട പ്രദീപൻ ഇതിൽ ഉജ്ജ്വലമായ അഭിനയമാണ് കാഴ്ചവെച്ചത്. മത്സരങ്ങൾ വിലയിരുത്തിക്കൊണ്ട് വിധികർത്താക്കളും ഇക്കാര്യം സൂചിപ്പിച്ചു. പ്രദീപ് മണ്ടൂരായിരുന്നു സംവിധാനം. അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജിെൻറ വാൾപോസ്റ്റ് എന്ന നാടകമാണ് മത്സരത്തിൽ ഒന്നാമതെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.