നിശ്ചിതവേതനം നൽകാൻ ആശുപത്രി മാനേജ്മെൻറ് തയാറാകണം --കോടിയേരി തലശ്ശേരി: ആശുപത്രികളിൽ ജോലിക്കെത്തുന്ന ജീവനക്കാർക്ക് നിശ്ചിതവേതനം നൽകാൻ ആശുപത്രി മാനേജ്മെൻറ് തയാറാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തലശ്ശേരി സഹകരണ ആശുപത്രിയിൽ ഇ. നാരായണൻ മെമ്മോറിയൽ കാർഡിയോ-ന്യൂറോ ഇൻറർവെൻഷൻ സെൻറർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ ആശുപത്രികൾ ജീവനക്കാരോട് കാണിക്കുന്ന അവഗണന പൊട്ടിത്തെറിയായി മാറിയ സാഹചര്യത്തിലാണ് സർക്കാർ ഇടപെട്ട് മിനിമംവേതനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആശുപത്രികളിൽ സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ 200 ഗവ. ആശുപത്രികൾ ജനങ്ങളുടെ പങ്കാളിത്തത്തോടെ മികവിെൻറ കേന്ദ്രങ്ങളാക്കി മാറ്റാൻ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ഒരു ഏരിയ കമ്മിറ്റി ഒരു സർക്കാർ ആശുപത്രി വികസിപ്പിക്കുന്ന നടപടികൾ ഏറ്റെടുക്കുമെന്നും കോടിയേരി പറഞ്ഞു. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ ഇ.എം. മിഥുൻലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ആശുപത്രി സ്ഥാപകനും പ്രസിഡൻറുമായിരുന്ന ഇ. നാരായണെൻറ ഫോട്ടോ സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ അനാച്ഛാദനം ചെയ്തു. നഗരസഭ ചെയർമാൻ സി.കെ. രമേശൻ, സി. ഗിരീശൻ, വി. രാമകൃഷ്ണൻ, പി. ഹരീന്ദ്രൻ, പുഞ്ചയിൽ നാണു, കെ. ശശിധരൻ, എം.സി. പവിത്രൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സി.കെ. രാജീവ് നമ്പ്യാർ, തലശ്ശേരി െഎ.എം.എ പ്രസിഡൻറ് ഡോ. എസ്.ആർ. പുഷ്പരാജ്, കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു. ആശുപത്രി പ്രസിഡൻറ് അഡ്വ. കെ. ഗോപാലകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡൻറ് ടി. കൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.