ലൈസൻസ്‌ ഫീസ്‌ വർധന: മന്ത്രിക്ക്​ നിവേദനം നൽകി

തലശ്ശേരി: വർധിപ്പിച്ച മുനിസിപ്പൽ ലൈസൻസ്‌ ഫീസ്‌ പുനഃപരിശോധിക്കണമെന്നും മുനിസിപ്പൽ നികുതി ഓൺലൈൻ മുഖേന അടക്കാൻ വ്യാപാരികൾക്ക്‌ സൗകര്യം നൽകണമെന്നും ആവശ്യപ്പെട്ട്‌ തലശ്ശേരി യുനൈറ്റഡ് മർച്ചൻറ് ചേംബർ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീലിന് നിവേദനം നൽകി. കച്ചവടക്കാരുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി നിവേദക സംഘത്തിന് ഉറപ്പുനൽകി. സെക്രട്ടറി ടി. ആസിഫ്‌, എൻ.കെ. അർഷാദ്‌, ആലാൻ അബ്ദുറഹ്മാൻ, ഇ.എ. സക്കീർ എന്നിവരാണ് നിവേദനം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.