'പുഞ്ചിരിക്കൂ, പരീക്ഷ അടുത്തെത്തി' കാമ്പയിൻ

കാഞ്ഞങ്ങാട്: പരീക്ഷയെ നേരിടാനുള്ള വിദ്യാർഥികൾക്ക് ആത്മവിശ്വാസം നല്‍കി സീക്കി​െൻറ 'പുഞ്ചിരിക്കൂ, പരീക്ഷ അടുത്തെത്തി' കാമ്പയിന്‍ സമാപിച്ചു. പരീക്ഷക്ക് തയാറെടുക്കുന്ന എസ്.എസ്.എൽ.സി- പ്ലസ് ടു വിദ്യാർഥികള്‍ക്ക് പേടിയോ ആശങ്കയോ ഇല്ലാതെ സധൈര്യം പരീക്ഷയെ സമീപിക്കാന്‍ ആവശ്യമായ മാര്‍ഗനിർദേശങ്ങൾ നൽകി. സംയുക്ത ജമാഅത്ത് ഹാള്‍, കാലിച്ചാനടുക്കം, സൗത്ത് ചിത്താരി, പരപ്പ, സെന്‍ട്രല്‍ ചിത്താരി, വടകരമുക്ക്, ഇക്ബാല്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍, ക്രസൻറ് സ്‌കൂള്‍, നോര്‍ത്ത് ചിത്താരി അസീസിയ സ്‌കൂള്‍, ആറങ്ങാടി, കല്ലൂരാവി എന്നിവിടങ്ങളില്‍ നടന്ന ക്ലാസുകളില്‍ വിദ്യാർഥികള്‍ക്ക് പുറമെ രക്ഷിതാക്കളെയും ബോധവത്കരിക്കാന്‍ സീക്കിന് സാധിച്ചു. പ്രസിഡൻറ് സി.ബി. അഹമ്മദ്, ജനറല്‍ സെക്രട്ടറി കരീം കള്ളാര്‍, ഭാരവാഹികളായ ബഷീര്‍ വെള്ളിക്കോത്ത്, എം. ഇബ്രാഹിം, സി.കെ. റഹ്മത്തുല്ല, സുറൂര്‍ മൊയ്തുഹാജി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ക്ലാസുകൾക്ക് പിന്തുണ നൽകി. സിജി ജില്ല വൈസ് പ്രസിഡൻറ് അബുസാലിഹ് മാസ്റ്റര്‍, ഹംസ പാലക്കി, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, ഹസന്‍ മാസ്റ്റര്‍ ഇരിയ, മുനീര്‍ ഉദിനൂര്‍ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.