ശാസ്ത്രദിന പരിപാടികൾ

പുതിയതെരു: ശാസ്ത്രദിനത്തെ, മനസ്സുവായനയുടെ സയൻസിനെ അറിഞ്ഞും ശാസ്ത്രപ്രദർശനമൊരുക്കിയും വ്യത്യസ്തമാക്കി ചിറക്കൽ രാജാസ് യു.പി സ്കൂൾ. മനസ്സുവായന എന്നതിനു പിന്നിലെ ശാസ്ത്രം അവതരിപ്പിച്ചുകൊണ്ട് മജീഷ്യനും മ​െൻറലിസ്റ്റുമായ പ്രീത് അഴീക്കോട് സ്കൂളി​െൻറ ഉദ്ഘാടനം ചെയ്തു. ഒന്നു മുതൽ ഏഴുവരെ ക്ലാസിലെ കുട്ടികൾ തയാറാക്കിയ ശാസ്ത്രപ്രദർശനവും ഉണ്ടായിരുന്നു. പി.ടി.എ വൈസ് പ്രസിഡൻറ് ബിനോയ് മാത്യു അധ്യക്ഷത വഹിച്ചു. ശാസ്ത്രക്ലബ് ലീഡർ കെ. ശിവനന്ദ സംസാരിച്ചു. പ്രധാനാധ്യാപകൻ പി.വി. സിദ്ധാർഥൻ സ്വാഗതവും ശാസ്ത്രക്ലബ് കോഒാഡിനേറ്റർ ഒ.വി. ബിന്ദു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.