ജഗന്നാഥക്ഷേത്ര മഹോത്സവത്തിന്​ ഇന്ന്​ കൊടിയിറക്കം

തലശ്ശേരി: തലശ്ശേരി ജഗന്നാഥക്ഷേത്ര മഹോത്സവം തിങ്കളാഴ്ച സമാപിക്കും. വൈകീട്ട് അഞ്ചിന് ആറാെട്ടഴുന്നള്ളത്ത്, തുടർന്ന് കോഴിേക്കാട് സരോണ ഡിജിറ്റൽ ഒാർകസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള, രാത്രി 9.50ന് കൊടിയിറക്കവും കരിമരുന്ന് പ്രയോഗവും. ഞായറാഴ്ച വൈകീട്ട് നടന്ന സമാപനസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗോകുലം ഗോപാലൻ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഒാഡിറ്റോറിയത്തി​െൻറ മാതൃകാചിത്രം എ.എൻ. ഷംസീർ എം.എൽ.എ അനാച്ഛാദനം ചെയ്തു. ഫ്ലവേഴ്സ് ടി.വി എം.ഡി ശ്രീകണ്ഠൻ നായർ വിശിഷ്ടാതിഥിയായി. സി.എച്ച്. മുസ്തഫ മൗലവി, സി. ചന്ദ്രൻ (ഡൽഹി), ടി.കെ. ചന്ദ്രൻ (മംഗളൂരു) എന്നിവർ സംസാരിച്ചു. രവീന്ദ്രൻ പൊയിലൂർ സ്വാഗതവും സി. ഗോപാലൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.