മട്ടന്നൂര്‍: വേനൽ കനത്തതോടെ കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുമ്പോള്‍ മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ പൈപ്പ് പൊട്ടി പാഴാകുന്നത് ലിറ്റർ കണക്കിന് വെള്ളം. കണ്ണൂര്‍ റോഡില്‍ പള്ളിക്ക് മുന്നിലാണ് ജലവിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. വെള്ളം കുത്തിയൊഴുകി റോഡിൽ വലിയ കുഴി രൂപപ്പെട്ടു. കൊളച്ചേരി ശുദ്ധജല പദ്ധതിയിൽനിന്ന് മട്ടന്നൂര്‍ നഗരസഭയില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പിലാണ് പൊട്ടലുണ്ടായത്. ദിവസങ്ങളോളം ചെറിയതോതില്‍ വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നത് ശനിയാഴ്ച മുതൽ ശക്തമായി പുറത്തേക്ക് ഒഴുകിത്തുടങ്ങി. നാലുമാസം മുമ്പാണ് മട്ടന്നൂര്‍-കണ്ണൂര്‍ റോഡ് വീതികൂട്ടി നവീകരിച്ചത്. റോഡ് ടാറിങ് നടത്തുമ്പോള്‍ മധ്യത്തിലുള്ള പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.