മണൽപാസ് കരിഞ്ചന്ത വിൽപന: പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ 15 കോടി തട്ടി

മംഗളൂരു: ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽനിന്ന് മണൽ കടത്തുന്നതിനുള്ള പെർമിറ്റ് കരിഞ്ചന്ത വിൽപനയിലൂടെ ചിക്കമഗളൂരു പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വൻ വെട്ടിപ്പു നടത്തിയതായി പൊലീസ് കണ്ടെത്തി. 4000 പാസുകളുടെ കരിഞ്ചന്ത ഇടപാടിലൂടെ 15 കോടിയോളം രൂപയുടെ വെട്ടിപ്പുനടന്നിട്ടുണ്ടാകുമെന്ന് ചിക്കമഗളൂരു ജില്ല പൊലീസ് സൂപ്രണ്ട് കെ. അണ്ണാമലൈ പറഞ്ഞു. അർഹർക്ക് 10000 രൂപ നിരക്കിലാണ് സർക്കാർ പാസ് നൽകുന്നത്. സർക്കാർ അച്ചടിച്ച് നൽകുന്ന പെർമിറ്റ്പാസ് മൈനിങ് ആൻഡ് ജിയോളജി വകുപ്പാണ് പി.ഡബ്ല്യു.ഡിക്ക് കൈമാറുന്നത്. ഇവ അർഹതാ മാനദണ്ഡങ്ങൾ മറികടന്ന് കരിഞ്ചന്തയിൽ വിൽക്കുകയായിരുന്നു. 35000 രൂപ ഈടാക്കിയതായി വിവരം ലഭിച്ചിട്ടുണ്ട്. അക്ഷയ് എന്ന കരാറുകാരൻ ഇടനിലക്കാരനായാണ് തട്ടിപ്പുകൾ നടന്നത്. ദക്ഷിണ കന്നട ജില്ലയിൽ ബെൽത്തങ്ങാടി, ഉഡുപ്പി ജില്ലയിൽ കാപ്പ്, ബൈന്തൂർ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. 2016 ജൂലൈയിൽ ബെൽത്തങ്ങാടി പൊലീസ് മണൽകടത്ത് ലോറി പിടികൂടിയിരുന്നു. ഇതി​െൻറ അന്വേഷണത്തിന് ചിക്കമഗളൂരു പൊലീസി​െൻറ സഹായം തേടി. ചിക്കമഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്ത് അേന്വഷണം ആരംഭിച്ചപ്പോൾ പെട്ടെന്ന് രേഖകൾ തട്ടിക്കൂട്ടി ഹാജരാക്കി പി.ഡബ്ല്യു.ഡി അധികൃതർ തടിയൂരി. ക്രമക്കേടു മണത്തതിനാൽ രഹസ്യാന്വേഷണം തുടരുകയായിരുന്നുവെന്ന് അണ്ണാമലൈ പറഞ്ഞു. കേസുകൾ ചിക്കമഗളൂരു പൊലീസിന് കൈമാറാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.