kala അറബിക് രചനയിൽ തിളങ്ങി തൻസീം

കണ്ണൂർ: അറബിക് രചനാമത്സരങ്ങളിൽ കടവത്തൂർ നുസ്റത്തുൽ ഇസ്ലാം അറബിക് കോളജ് വിദ്യാർഥിനി എ.കെ. തൻസീമിന് തിളക്കമാർന്ന വിജയം. മത്സരിച്ച മൂന്നിനങ്ങളിൽ രണ്ടിനങ്ങളിൽ ഒന്നാം സ്ഥാനവും ഒന്നിൽ രണ്ടാം സ്ഥാനവും നേടിയാണ് അഫ്ദലുൽ ഉലമ മൂന്നാംവർഷ വിദ്യാർഥിനിയായ തൻസീം ശ്രദ്ധേയനേട്ടം കൊയ്തത്. ചെറുകഥ രചന, പ്രബന്ധരചന എന്നിവയിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ കവിത രചനയിൽ രണ്ടാം സ്ഥാനവും ലഭിച്ചു. കഴിഞ്ഞവർഷം കലോത്സവത്തിൽ അറബിക്കിൽ കവിത രചനക്ക് ഒന്നും പ്രബന്ധരചനയിൽ രണ്ടും പ്രസംഗത്തിൽ മൂന്നും സ്ഥാനങ്ങൾ കിട്ടിയിരുന്നു. ഹൈസ്കൂൾതലങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കടവത്തൂർ നുസ്റത്തുൽ ഇസ്ലാം അറബിക് കോളജ് പ്രിൻസിപ്പൽ ഡോ. എ.കെ. അബ്ദുൽ ഹമീദി‍​െൻറയും കടവത്തൂർ വെസ്റ്റ് യു.പി സ്കൂൾ അധ്യാപിക പി.കെ. സുബൈദയുടെയും മകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.