കർണാടകയിലെ സോളാർ പാർക്ക് എട്ടാം ലോകാത്ഭുതം- -മുഖ്യമന്ത്രി മംഗളൂരു: ലോകാത്ഭുതങ്ങളിൽ എട്ടാമതായി ചേർക്കാവുന്ന പദ്ധതിയാണ് തുംകൂരു ജില്ലയിലെ പവഗഡ താലൂക്കിൽ ശക്തിസ്ഥലയിലെ സോളാർ പാർെക്കന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. പാർക്കിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊടുംവരൾച്ചയുടെ കെടുതികളിൽ വരണ്ടുപോയ മേഖലയിലെ കർഷകരുടെ ജീവിതത്തിൽ നിത്യവസന്തം വിരിയിക്കുന്ന പദ്ധതിയാണിത്. വ്യവസായസംരംഭകർക്ക് ഊർജസ്വാശ്രയത്വത്തോടെ സർക്കാർ വാതിൽ തുറന്നിടുകയാെണന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പ്രശംസ നേടിയ പദ്ധതിയാണിതെന്ന് അധ്യക്ഷതവഹിച്ച ഊർജമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. 13,000 ഏക്കറിൽ 16,500 കോടി രൂപ ചെലവിൽ സ്ഥാപിച്ച പാർക്ക് 600 മെഗാവാട്ട് ശേഷിയോടെയാണ് പ്രവർത്തനമാരംഭിക്കുന്നത്. സെപ്റ്റംബറോടെ ഉൽപാദനശേഷി 2000 മെഗാവാട്ടാവും. ഇതോടെ കർണാടകയുടെ പാരമ്പേര്യതര ഊർജശേഷി 3628 മെഗാവാട്ടായി ഉയരും. ഗുജറാത്ത്-1585, മധ്യപ്രദേശ്-1537, തമിഴ്നാട്- 1322, തെലങ്കാന -1000 എന്നിങ്ങനെ മെഗാവാട്ട് ശേഷിയുമായി പിറകിലുണ്ട്. കർണാടകയുടെ പാരമ്പര്യ-പാരമ്പര്യേതര ഊർജശേഷി 22,000 മെഗാവാട്ടായി ഉയർന്നുവെന്ന് മന്ത്രി ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.