മതിലുകൾ മാടിവിളിക്കും; സർക്കാർ സ്​കൂളിലേക്ക്​

ഉദുമ: വീടുകൾ കയറി കുട്ടികളെ ചാക്കിട്ടുപിടിക്കേണ്ട, മതിലിനു പുറത്തുകൂടി പോകുേമ്പാൾ കുട്ടികളെ സ്കൂൾ മതിലുകൾതന്നെ മാടിവിളിക്കും. ഉദുമ ഗവ. എല്‍.പി സ്‌കൂള്‍ മതിലിലെ ചിത്രമെഴുത്താണ് ശ്രദ്ധേയമായത്. കൂറ്റന്‍ മത്സ്യത്തിന് മുകളില്‍ ഇരുന്ന് പുസ്തകം വായിക്കുന്ന വിദ്യാർഥികൾ, പൂമ്പാറ്റയോടൊപ്പം നൃത്തം ചവിട്ടുന്ന കുട്ടികൾ, മരച്ചില്ലയില്‍ ഇരിക്കുന്ന പക്ഷികൾ, കൂറ്റന്‍ ആമ, മാന്‍ എന്നിവയുടെ ചിത്രങ്ങള്‍ എന്നിവ തങ്ങള്‍ പഠിക്കുന്ന സ്‌കൂളി​െൻറ മതിലില്‍ നിറഞ്ഞപ്പോള്‍ വിദ്യാർഥികള്‍ക്ക് അത് വിസ്മയ കാഴ്ചയായി. ലോകസമാധാന സന്ദേശം മുഴുവന്‍ ജനങ്ങളിലും എത്തിക്കുക എന്ന പരിപാടിയുടെ ഭാഗമായി ജെ.സി.ഐ പാലക്കുന്നാണ് ഉദുമ ഗവ. എൽ.പി സ്‌കൂള്‍ മതിലില്‍ ചിത്രമെഴുത്ത് നടത്തിയത്. 'സമാധാനം സാധ്യമാണ്' പരിപാടിയുടെ ഭാഗമായി സ്‌കൂളിന് മുന്‍വശത്തെ 100 മീറ്ററോളം നീളം വരുന്ന മതിലിലാണ് ചിത്രരചന നടത്തിയത്. കേരള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ചിത്ര പുരസ്‌കാര ജേതാവ് സചീന്ദ്രന്‍ കാറഡുക്ക, കേരള ലളിതകല അക്കാദമി അവാര്‍ഡ് ജേതാവ് വിനോദ് അമ്പലത്തറ, യുവ ചിത്രകാരന്‍ വിപിന്‍ പാലോത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചിത്രരചന നടത്തിയത്. ചിത്രകാരനും ശില്‍പിയുമായ മോഹനചന്ദ്രന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പാലക്കുന്ന് പ്രസിഡൻറ് റഹ്മാന്‍ പൊയ്യയില്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് മധു കൊക്കാല്‍, ഹെഡ്മിസ്ട്രസ് ടി.കെ. പത്മാവതി, ജെ.സി.ഐ പാലക്കുന്ന് ജോ. സെക്രട്ടറി രജീഷ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ അശോകന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.