പി.എന്‍. പണിക്കര്‍ ജന്മദിനാഘോഷത്തോടെ ജന്‍വിജ്ഞാന്‍ വികാസ് യാത്രക്ക്​ സമാപനം

കാസർകോട്: ഒരു ജനതയെ വായനയുടെ ലോകത്തേക്ക് നയിച്ച പി.എൻ. പണിക്കരുടെ 109ാം ജന്മദിനാഘോഷത്തോടെ എക്കോ ഡിജിറ്റല്‍ ജന്‍വിജ്ഞാന്‍ വികാസ് സംസ്ഥാന യാത്രക്ക് കാസര്‍കോട്ട് സമാപനമായി. തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് 14 ജില്ലകളിലെ 140 ഗ്രാമപഞ്ചായത്തുകളിലൂടെ 33 ദിവസമായി നടത്തിയ പര്യടനമാണ് സമാപിച്ചത്. പി.എൻ. പണിക്കരുടെ ജന്മദിനാഘോഷവും എക്കോ ഡിജിറ്റല്‍ ജന്‍വിജ്ഞാന്‍ വികാസ് യാത്രയുടെ സമാപന സമ്മേളനവും എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനംചെയ്തു. നിഷ്കളങ്കനായ പൊതുപ്രവര്‍ത്തകനും മലയാളികളെ ചിന്തിപ്പിക്കാനും വായിപ്പിക്കാനും പഠിപ്പിച്ച മഹദ് വ്യക്തിത്വവുമായിരുന്നു പി.എൻ. പണിക്കരെന്ന് അദ്ദേഹം പറഞ്ഞു. നീലേശ്വരം നഗരസഭ അധ്യക്ഷനും പി.എൻ. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല ചെയര്‍മാനുമായ പ്രഫ. കെ.പി. ജയരാജന്‍ അധ്യക്ഷതവഹിച്ചു. മഹേഷ് മാണിക്യം രചിച്ച 'കുട്ടികളുടെ കൊച്ചുസാറ് പി.എന്‍. പണിക്കരായ കഥ' എന്ന പുസ്തകത്തി​െൻറ പ്രകാശനം കെ. കുഞ്ഞിരാമന്‍ എം.എൽ.എ മുന്‍ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണന് നല്‍കി പ്രകാശനംചെയ്തു. എം. രാജഗോപാലന്‍ എം.എൽ.എ വിവിധ അവാര്‍ഡുകള്‍ സമ്മാനിച്ചു. പി.എൻ. പണിക്കര്‍ അവാര്‍ഡ് ഡോ. എ. ജമാല്‍ അഹമ്മദിനും മടിക്കൈ കുഞ്ഞിക്കണ്ണന്‍ അവാര്‍ഡ് കെ.വി. സായിദാസിനും സുശീല ഗോപാലന്‍ അവാര്‍ഡ് പി.വി. തമ്പായിക്കും കെ. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അവാര്‍ഡ് പി.എ. തോമസിനും അഡ്വ. കെ. പുരുഷോത്തമന്‍ അവാര്‍ഡ് അഡ്വ. പി.പി. ശ്യാമളദേവിക്കും പി.എൻ. പണിക്കര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് പ്രഭാകരന്‍ തരംഗിണിക്കും എം. രാജഗോപാലന്‍ എം.എൽ.എ സമ്മാനിച്ചു. അവാര്‍ഡ് ജേതാക്കളെ കാവുങ്കല്‍ നാരായണന്‍ പരിചയപ്പെടുത്തി. മുതിര്‍ന്ന കാന്‍ഫെഡ് പ്രവര്‍ത്തകരായ പി.കെ. കുമാരന്‍ നായർ, ടി.വി. മാധവന്‍ മാസ്റ്റർ, കരിവെള്ളൂര്‍ വിജയൻ, പ്രഫ. എ. ശ്രീനാഥ, ക്യാപ്റ്റന്‍ കെ.എം.കെ. നമ്പ്യാര്‍ എന്നിവരെ ചടങ്ങില്‍ കാന്‍ഫെഡ് സെക്രട്ടറി കാരയില്‍ സുകുമാരന്‍ ആദരിച്ചു. ഷാഫി ചൂരിപ്പള്ളം ഇവരെ പരിചയപ്പെടുത്തി. പി.എൻ. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എൻ. ബാലഗോപാൽ, സംസ്ഥാന സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി. സുഗതൻ, യൂത്ത്‌ വെല്‍ഫെയര്‍ ഓഫിസര്‍ കെ. പ്രസീത എന്നിവര്‍ സംസാരിച്ചു. കെ.വി. രാഘവന്‍ സ്വാഗതവും ഇ. രാഘവന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.