സംസ്​ഥാനതല ന്യൂട്രിമിക്സ്​ പാചകമത്സരം: ശ്രുതി ലജിന് ഒന്നാം സ്ഥാനം

കണ്ണൂർ: ദേശീയ പോഷകാഹാര വാരാചരണത്തി​െൻറ ഭാഗമായി സാമൂഹികനീതി വകുപ്പും കുടുംബശ്രീ മിഷനും സംയുക്തമായി അമൃതം ന്യൂട്രിമിക്സ് ഗുണഭോക്താക്കളായ ആറുമാസം മുതൽ മൂന്ന് വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ അമ്മമാർക്കുവേണ്ടി നടത്തിയ സംസ്ഥാനതല പാചകമത്സരത്തിൽ ഒന്നാംസ്ഥാനം ശ്രുതി ലജിൻ നേടി. കണ്ണൂർ റൂറൽ ഐ.സി.ഡി.എസ് പരിധിയിലെ ചിറക്കൽ പഞ്ചായത്ത് പനങ്കാവ് റൈസ്മിൽ അംഗൻവാടിയിലെ ഗുണഭോക്താവി​െൻറ അമ്മയാണ് ശ്രുതി. ഒന്നാം സമ്മാനമായ ലക്ഷം രൂപയും േട്രാഫിയും സർട്ടിഫിക്കറ്റും മാർച്ച് എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന വനിതദിനാചരണ പരിപാടിയിൽ വിതരണംചെയ്യും. ന്യൂട്രിമിക്സ് ഉപയോഗിച്ച് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചികരവും പോഷകസമ്പന്നവുമായ ന്യൂഡിൽസ്, മധുരപലഹാരം എന്നിവ ഉണ്ടാക്കിയാണ് മറ്റ് ജില്ലകളിൽനിന്ന് വന്ന 27 പേരെ പിന്നിലാക്കി ശ്രുതി ലജിൻ സമ്മാനം നേടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.