പയ്യന്നൂര്‍: ഇറ്റാലിയന്‍ മിഷനറി ഫാ. ജെയിംസ് മൊന്തനാരിയുടെ 44ാം ചരമവാഷികം ശനിയാഴ്ച ഏഴിമലയില്‍ നടക്കും. അദ്ദേഹം സ്ഥാപിച്ച ഗ്രോട്ടോയില്‍ നടക്കുന്ന അനുസ്മരണബലിക്ക് മോണ്‍സിഞ്ഞോര്‍ ക്ലാരന്‍സ് പാലിയത്ത് പ്രധാന കാര്‍മികത്വം വഹിക്കും. ഫാ. മാത്യു കോണിക്കല്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന് മൊന്തനാരി സമാധിയില്‍ അനുസ്മരണ പ്രാര്‍ഥനയും സ്‌നേഹവിരുന്നും നടക്കും. ഇറ്റലിയിലെ വില്ലേസെയിലെ മൊന്തനാരി കുടുംബത്തിലെ സമ്പന്നതയും സുഖസൗകര്യങ്ങളുമുപേക്ഷിച്ച്്് വൈദികനാവുകയും പിന്നീട് സേവനരംഗം തേടിയുള്ള യാത്രയില്‍ ഇദ്ദേഹം ഇന്ത്യയിലെത്തുകയുമായിരുന്നു. കേരളത്തിലെ ആദ്യ സേവനരംഗം വയനാടന്‍ മലനിരകളിലെ കൂടത്തായി, കോടഞ്ചേരി, താമരശ്ശേരി എന്നിവിടങ്ങളിലായിരുന്നു. പയ്യന്നൂര്‍ പുഞ്ചക്കാട്ട് വികാരിയായിരിക്കേ പാലാവയല്‍, ചെറുപുഴ, പുളിങ്ങോം, പാടിച്ചാല്‍, കോഴിച്ചാല്‍, രാജഗിരി എന്നിവിടങ്ങളിലേക്ക് കാല്‍നടയായി ചെന്നെത്തുമായിരുന്നു. തലശ്ശേരി രൂപത സ്ഥാപിതമായതോടെ കുഞ്ഞിമംഗലമായി സേവനരംഗം. കോട്ടയം, കൊല്ലം, വരാപ്പുഴ, തിരുവനന്തപുരം രൂപതകളില്‍നിന്ന് എത്തിയ പാവപ്പെട്ടവര്‍ക്ക് 660 എക്കറോളം ഭൂമി ദാനം ചെയ്താണ് ഏഴിമല ഇടവകക്ക് രൂപം കൊടുത്തത്. 1974 മാര്‍ച്ച് മൂന്നിനാണ് അന്തരിച്ചത്. അദ്ദേഹത്തിെൻറ അന്ത്യാഭിലാഷമനുസരിച്ച് മൃതദേഹം അവസാന സേവന രംഗമായ ഏഴിമലയിലാണ് സംസ്‌കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.