എ ഡിവിഷൻ ​ക്രിക്കറ്റ്​ ടൂർണമെൻറ്​: കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബിന് ജയം

തലശ്ശേരി: കണ്ണൂർ ജില്ല എ ഡിവിഷൻ ക്രിക്കറ്റ് ടൂർണമ​െൻറ് കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച തുടങ്ങി. ഉദ്ഘാടനമത്സരത്തിൽ കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ഒമ്പത് വിക്കറ്റിന് കൊടുവള്ളി ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ്ചെയ്ത ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ് 31.2 ഓവറിൽ 103 റൺസിന് എല്ലാവരും പുറത്തായി. ഫോർട്ട് ക്രിക്കറ്റ് ക്ലബിന് വേണ്ടി എസ്. അഭിനേഷ് 17 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി. മറുപടിയായി ഫോർട്ട് ക്രിക്കറ്റ് ക്ലബ് 23.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. ഫോർട്ടിന് വേണ്ടി സഞ്ജയ് കൃഷ്ണ പുറത്താകാതെ 50 റൺസ് നേടി. എസ്. അഭിനേഷ് കളിയിലെ മികച്ച താരമായി. കെ.സി.എ പ്രസിഡൻറ് റോങ്ക്ളിൻ ജോൺ ടൂർണമ​െൻറ് ഉദ്ഘാടനം നിർവഹിച്ചു. കെ.പി. സുരേഷ്ബാബു, വി.പി. അനസ്, എ.സി.എം. ഫിജാസ് അഹമ്മദ്, ടി. കൃഷ്ണരാജു, പി. ബാബുരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.