ചെറുവത്തൂർ: ഒരുനാട് ഒരേ മനസ്സുമായി ഒഴുകിയെത്തി നാടകം കാണാൻ. ചെറുവത്തൂർ വി.വി സ്മാരക പഠനകേന്ദ്രം ഒരുക്കിയ നാടകോത്സവം വിജയിപ്പിക്കാനാണ് നാട് ഒന്നടങ്കം എത്തിച്ചേർന്നത്. കണ്ണൂർ സംഘചേതനയുടെ 'കോലം' എന്ന നാടകത്തോടെയാണ് നാടകോത്സവത്തിന് തിരിതെളിഞ്ഞത്. കോലക്കാരുടെയും കനലാടിമാരുടെയും ആത്മസംഘർഷങ്ങളും ജീവിതദുരിതങ്ങളും ഉജ്ജ്വലമായി അരങ്ങിലെത്തിക്കാൻ 'കോല'ത്തിനായി. നാടകോത്സവം ഇന്ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.