കണ്ണൂർ: പ്രതിഭയും സർഗാത്മകതയും സമ്മേളിക്കുന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിന് കണ്ണൂർ എസ്.എൻ കോളജ് കാമ്പസിൽ തുടക്കമായി. രണ്ടുദിവസമായി നടക്കുന്ന സ്റ്റേജിതര മത്സരങ്ങൾക്കാണ് ബുധനാഴ്ച തുടക്കംകുറിച്ചത്. പത്ത് വേദികളിലായാണ് മത്സരം നടക്കുന്നത്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ സ്റ്റേജ് മത്സരങ്ങൾ നടക്കും. കണ്ണൂർ സർവകലാശാലക്ക് കീഴിലെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ 114 കോളജുകളിൽനിന്നായി 5552 വിദ്യാർഥികളാണ് കലയുടെയും നൃത്തച്ചുവടുകളുടെയും വർണലോകം തീർക്കാനെത്തുന്നത്. അഞ്ചുവിഭാഗങ്ങളിലായി 120 ഇനങ്ങളിലാണ് മത്സരം. ബുധനാഴ്ച രാവിലെ സ്റ്റേജിതരമത്സരം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പി.വി. ഷാജികുമാർ ഉദ്ഘാടനംചെയ്തു. കല ഹിംസയെ ഇല്ലാതാക്കുന്നതോടൊപ്പം നന്മ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതായി പി.വി. ഷാജികുമാർ പറഞ്ഞു. കല ആസ്വദിക്കുേമ്പാൾ നമ്മുടെ ഉള്ളിൽ നാമറിയാതെയുള്ള ക്രൗര്യത്തിേൻറതായ ജീവിതബോധം ഇല്ലാതാവുകയും ഒാരോരുത്തരിലും മനുഷ്യത്വമുള്ള ഒരു മാനസികപരിണാമം ഉണ്ടാവുകയും ചെയ്യുന്നു. കറുത്തവനായതുകൊണ്ട്, വിശന്നവനായതുകൊണ്ട്, ദരിദ്രനായതുകൊണ്ട് അട്ടപ്പാടിയിലെ മധുവിനെ ഹിസ്റ്റിരീയ ബാധിച്ച ആൾക്കൂട്ടം തല്ലിക്കൊല്ലുന്നു എന്ന സങ്കടകരമായ സാംസ്കാരിക രാഷ്ട്രീയപരിസരം ഇന്ന് കേരളത്തിലുണ്ട്. കേരളത്തിൽ മധുവിെൻറ മരണം ശക്തമായ പ്രതിഷേധത്തിന് കാരണമായി. എന്നാൽ, ബീഫ് കഴിച്ചതിെൻറ പേരിലും അല്ലാതെയും ഉത്തരേന്ത്യയിൽ ഇത്തരം കൊലപാതകങ്ങളും അക്രമങ്ങളും നടക്കുേമ്പാൾ പ്രതിഷേധങ്ങളോ പ്രതിരോധങ്ങളോ ഉണ്ടാകുന്നില്ല. കേരളത്തിലെ പ്രതിഷേധങ്ങൾ സൂചിപ്പിക്കുന്നത് ഇവിടെ പ്രത്യാശയുടെ വെളിച്ചം അവസാനിച്ചിട്ടിെല്ലന്നാണെന്നും ഷാജികുമാർ പറഞ്ഞു. കണ്ണൂർ സർവകലാശാല യൂനിയൻ ചെയർമാൻ സി.പി. ഷിജു അധ്യക്ഷതവഹിച്ചു. േപ്രാ വൈസ് ചാൻസലർ പ്രഫ. ടി. അശോകൻ, സ്റ്റുഡൻറ് ഡീൻ പത്മനാഭൻ കാവുമ്പായി, എസ്.എൻ കോളജ് പ്രിൻസിപ്പൽ ഡോ. ശിവദാസൻ തിരുമംഗലത്ത്, ഡോ. അജയൻ, എസ്.എൻ കോളജ് യൂനിയൻ ചെയർമാൻ അക്ഷയ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. ശ്രീജിത്ത് രവീന്ദ്രൻ സ്വാഗതവും പി. അശ്വതി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.