കേന്ദ്ര സർവകലാശാലയിൽ രണ്ട്​ ഹോസ്​റ്റലുകൾക്ക്​ അനുമതി

കാസർകോട്: നൂറുപേർക്കുവീതം താമസസൗകര്യം നൽകാൻ കഴിയുന്ന രണ്ട് പുതിയ പുരുഷ-വനിത ഹോസ്റ്റലുകളുടെ നിർമാണത്തിന് കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ മന്ത്രാലയത്തിൽനിന്ന് കേന്ദ്ര സർവകലാശാലക്ക് അനുമതി ലഭിച്ചു. വിദൂരവിദ്യാർഥികളുടെ താമസസൗകര്യം കുറെയൊക്കെ പരിഹരിക്കാൻ താമസിയാതെ സാധിക്കുമെന്ന് രജിസ്ട്രാർ ഡോ. മുരളീധരൻ നമ്പ്യാർ അറിയിച്ചു. പെരിയ കാമ്പസിൽ ഓപൺ എയർ ഓഡിറ്റോറിയം, ഫുട്ബാൾ ഗ്രൗണ്ട്, ബാഡ്മിൻറൺ കോർട്ട്, വോളിബാൾ കോർട്ട് എന്നിവയുടെ നിർമാണവും പൂർത്തിയായി. കഴിഞ്ഞ അധ്യയനവർഷം എല്ലാ സ്റ്റാറ്റ്യൂട്ടറി തസ്തികകളും നികത്താൻ സർവകലാശാലക്ക് കഴിഞ്ഞു. ശേഷിക്കുന്ന ഏതാനും അധ്യാപക തസ്തിക ഒഴിവുകൾ ഉടൻ നികത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഒഴിവുള്ള അധ്യാപകേതര തസ്തികകളിലെ നിയമനത്തിനും സർവകലാശാല മുൻഗണന നൽകുന്നു. പ്രാദേശികസമൂഹത്തിന് സർവകലാശാലയെക്കുറിച്ച് വളരെ വലിയ പ്രതീക്ഷകളാണുള്ളത്. വികസനത്തിന് പൊതുസമൂഹത്തി​െൻറ സഹകരണം ആവശ്യമാണ്. വരുംനാളുകളിൽ പെരിയ ഗ്രാമം രാജ്യാന്തര വിദ്യാഭ്യാസ ഭൂപടത്തിലെ പ്രധാന ബിന്ദുവായി പരിണമിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.