തെരുവ് നായ്ക്കൾ തൊള്ളായിരത്തോളം കോഴികളെ കടിച്ചുകൊന്നു

വെള്ളരിക്കുണ്ട്: . മാങ്ങോട്ടെ മേമറ്റത്തിൽ ജോണിയുടെ കോഴിഫാമിലെ കോഴികളെയാണ് ചൊവ്വാഴ്ച രാത്രി നാലോളം തെരുവ് നായ്ക്കൾ കടിച്ചുകൊന്നത്. ഫാമി​െൻറ കമ്പിവല കടിച്ചുപറിച്ചാണ് ഇവ അകത്തുകടന്നത്. പതിനഞ്ചും മുപ്പതും ദിവസത്തോളം പ്രായമായ തൊള്ളായിരത്തിലധികം കോഴികൾ ഉണ്ടായിരുന്നു ഫാമിൽ. രാവിലെ നോക്കുമ്പോഴാണ് കണ്ടത്. സമീപപ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.