കാസർകോട്: ജില്ലയിൽ അടുത്തിെടയായി കുട്ടികളുടെ അപകടമരണം വർധിക്കുകയാണ്. രക്ഷിതാക്കളുടെ അശ്രദ്ധ കൊണ്ടാണ് അപകടങ്ങൾ വർധിക്കുന്നതെന്നാണ് ആക്ഷേപം. ഞായാറാഴ്ച മാതാവിനെ അന്വേഷിച്ചുപോയ കുട്ടിയാണ് റെയിൽപാളത്തിലേക്ക് കയറി ട്രെയിനിടിച്ച് മരിച്ചത്. മേയ് ഏഴിന് അഡ്യനടുക്കയിൽ മൂന്ന് പെൺകുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചിരുന്നു. ഒരു കുടുംബത്തിലുള്ളവരായിരുന്നു മൂവരും. വീട്ടുപറമ്പിനോട് ചേര്‍ന്നുള്ള കുളത്തിലാണ് മൂന്നുപേരും മരിച്ചത്. കുളത്തിനടുത്തുള്ള മാവില്‍നിന്ന് മാങ്ങ പറിക്കാന്‍ പോയതായിരുന്നു. ഒരുവർഷംമുമ്പാണ് ബദിയടുക്കയിൽ രണ്ട്കുട്ടികൾ കിണറ്റിൽവീണു മരിച്ചത്. പിലാങ്കട്ടയിൽ ആള്‍മറയുള്ള കിണറിെൻറ സമീപം കോണ്‍ക്രീറ്റ് ജെല്ലി കൂട്ടിവെച്ചിരുന്നു. െജല്ലിയിൽ കയറിയ കുട്ടികൾ കിണറ്റിലേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ മഞ്ചേശ്വരം ഉദ്യാവരത്ത് മാടയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കുഞ്ചത്തൂര്‍ ബി.എസ് നഗര്‍ കൊളക്കയിലാണ് സംഭവം. കുളിക്കാന്‍ പോയ കുട്ടികളെയാണ് കുളത്തില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജൂൺ 18നാണ് ബേക്കൽ കോട്ടയിലെത്തിയ കുടുംബം കുഞ്ഞിനെ മറന്ന സംഭവമുണ്ടായത്. കുടുംബം വീട്ടിലെത്തുംവരെ കുഞ്ഞിനെക്കുറിച്ചോർത്തില്ല. പൊലീസ് ഇടപെട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. അടുത്തിടെ പള്ളിക്കര ബീച്ചിൽ മൂന്ന് കുട്ടികളെ മറന്നു. പൊലീസാണ് ഇവരെയും രക്ഷപ്പെടുത്തിയത്. പാണത്തൂരിലെ സന ഫാത്തിമ വിതുമ്പുന്ന ഒാർമയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.