കാസർകോട്: പരാതിക്കാരോട് മോശമായി പെരുമാറിയ പൊലീസുകാരനെതിരെ പരാതി നൽേകണ്ട മേലുദ്യോഗസ്ഥെൻറ പേര് സ്റ്റേഷനിൽ കാണത്തക്കവിധം പ്രദർശിപ്പിക്കണമെന്ന് ഡി.ജി.പി നിർദേശം. മാത്രമല്ല, പരാതിക്കാരൻ ആവശ്യപ്പെട്ടാൽ മറ്റു സഹായങ്ങളും ചെയ്തുകൊടുക്കണം. പൊലീസിനെതിരെയുള്ള പരാതിക്ക് വലിയ പരിഗണനയുണ്ടാകുമെന്നും ഉറപ്പ്. പരാതിക്കാരോടുള്ള പെരുമാറ്റത്തിൽ മാറ്റം നിർദേശിച്ചുകൊണ്ട് ഡി.ജി.പി ഇറക്കിയ മാർഗനിർദേശത്തിെല ഏഴ് നിർദേശങ്ങളിലൊന്നാണിത്. പരാതിക്കാർക്ക് സ്റ്റേഷനിൽനിന്ന് നല്ല പെരുമാറ്റം ലഭിക്കാതെ വരുേമ്പാൾ അവർ നേരെ മാധ്യമങ്ങളെ സമീപിക്കുന്നതുകൊണ്ടാണ് പൊലീസിെൻറ പ്രതിച്ഛായ മോശമാകുന്നതെന്നാണ് വിലയിരുത്തൽ. വിദേശവനിത ലിഗയുടെ മരണം, കോട്ടയത്തെ കെവിെൻറ മരണം, വരാപ്പുഴ ശ്രീജിത്തിെൻറ കസ്റ്റഡിമരണം എന്നിവയുടെ പശ്ചാത്തലത്തിലാണ് പുതിയ നിർദേശം പുറത്തിറക്കിയത്. ഇവരുമായി ബന്ധപ്പെട്ട പരാതികളിൽ നല്ല രീതിയുണ്ടായിരുന്നുവെങ്കിൽ ആരും കൊല്ലപ്പെടുമായിരുന്നില്ല എന്ന സൂചന ഇതിലുണ്ട്. പരാതിയുമായി എത്തുന്നവർക്ക് പരാതിയുടെ ശരിയായ വഴികൾ പൊലീസ് പറഞ്ഞുകൊടുക്കണം. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥെൻറ അടുത്ത് എത്തിക്കണം. പൊലീസിനെതിരെ പരാതി നൽകേണ്ട മേലുദ്യോഗസ്ഥർ ആരാണ് എന്ന് പറഞ്ഞുകൊടുക്കണം. സഹായിക്കാത്ത പൊലീസുകാർക്കെതിരെ 'തുണ'യിൽ ഒാൺലൈനായി പരാതി നൽകാം. പരാതിക്കാരുടെ അസംതൃപ്തി പരിഹരിക്കേണ്ട ഉത്തരവാദിത്തം ഡിവൈ.എസ്.പി മുതൽ െഎ.ജി.പി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കുണ്ടെന്നും സ്റ്റേഷനിൽനിന്ന് ആരും നിരാശരായി ഇറങ്ങിപ്പോകാൻ പാടില്ലെന്നും ഇൗമാസം ഏഴിന് പുറത്തിറക്കിയ നിർദേശത്തിൽ പറഞ്ഞു. നിർദേശങ്ങൾ ഏഴുദിവസത്തിനകം നടപ്പാക്കാനാണ് പറഞ്ഞിരിക്കുന്നത്. ലിഗയുടെ പരാതിയുമായി സഹോദരി ഡി.ജി.പിയെ കാണാൻ പോയപ്പോൾ മേശക്കടിച്ച് ഇറക്കിവിട്ടുവെന്ന ആക്ഷേപമുണ്ടായിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയി എന്ന വിവരം അറിയിച്ചപ്പോൾ അന്വേഷിക്കാൻ ആളില്ല, മുഖ്യമന്ത്രിക്ക് എക്സ്കോർട്ട് പോയി എന്ന മറുപടിയാണ് നൽകിയത്. ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നു സംഭവങ്ങളും പൊലീസിെൻറ പെരുമാറ്റവും സമീപനവുംകൊണ്ട് ഉണ്ടായതാണെന്ന വിലയിരുത്തലിലാണ് പുതിയ നിർദേശം. .... രവീന്ദ്രൻ രാവണേശ്വരം ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.