ശ്രീകണ്ഠപുരം: സ്വാതന്ത്ര്യം കിട്ടി വർഷങ്ങൾ കഴിഞ്ഞിട്ടും കേരള പൊലീസിലെ ചിലർക്ക് ബ്രിട്ടീഷ് െപാലീസിെൻറ മനോഭാവംതന്നെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐയുടെ ആഭിമുഖ്യത്തിൽ കാവുമ്പായി സമരനായകൻ ഇ.കെ. നാരായണൻ നമ്പ്യാരെ ആദരിക്കുന്ന ചടങ്ങ് കാവുമ്പായിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസിലെ ദാസ്യപ്പണി തുടങ്ങിയത് ബ്രിട്ടീഷുകാരാണ്. അതാണ് ഇപ്പോഴും തുടരുന്നത്. എങ്ങനെ ജനങ്ങളെ ഉപദ്രവിക്കാമെന്നാണ് പൊലീസിലെ ചിലർ നോക്കുന്നത്. അഭിപ്രായങ്ങൾ പറയുന്നവരെ അടിച്ചമർത്താനും പീഡിപ്പിക്കാനും പൊലീസ് തുനിയുന്നത് ജനാധിപത്യത്തിന് എതിരാണ്. കാലത്തിനനുസരിച്ച് മാറാൻ പൊലീസ് തയാറാകുന്നില്ല. പൊലീസിലെ ക്യാമ്പ് ഫോളോവേഴ്സിനെ പൊലീസുകാരിൽനിന്ന് നിയമിക്കരുതെന്ന് കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ തീരുമാനിച്ചതാണ്. ഇവരുടെ നിയമനം പി.എസ്.സിക്ക് വിടാനും തീരുമാനിച്ചു. 10 വർഷം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ സ്പെഷൽ റൂൾ ഉണ്ടാക്കിയില്ല. പി. എസ്.സി നിയമനവും നടന്നില്ല. ദേശീയ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ലാത്ത സംഘ്പരിവാർ ശക്തികൾ ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമംനടത്തുകയാണ്. സ്വാതന്ത്ര്യസമരത്തിെൻറ മുന്നിൽ പ്രവർത്തിക്കാൻ കമ്യൂണിസ്റ്റുകാർ ധൈര്യം കാണിച്ചപ്പോൾ ബ്രിട്ടീഷുകാരോടൊപ്പം നിന്ന ചരിത്രമാണ് സംഘ്പരിവാറിേൻറത്. രാജ്യത്ത് ജാതിവ്യവസ്ഥ തിരിച്ചുകൊണ്ടുവരുകയാണ് മോദിസർക്കാറിെൻറ ലക്ഷ്യം. കേവലം െതരഞ്ഞെടുപ്പ് സഖ്യംപോലെയാകാതെ ഇടത് മതേതരകക്ഷികളുടെ വിശാല ഐക്യമുണ്ടാകണമെന്നും കാനം അഭിപ്രായപ്പെട്ടു. സി.പി.ഐ ജില്ല സെക്രട്ടറി പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എൻ. ചന്ദ്രൻ, സി.പി.ഐ കൺട്രോൾ കമീഷൻ ചെയർമാൻ സി.പി. മുരളി, സി.പി.എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം. വേലായുധൻ, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.പി. ഷൈജൻ, സി.പി. സന്തോഷ് കുമാർ, മുൻ ജില്ല സെക്രട്ടറി സി. രവീന്ദ്രൻ, പി.കെ. മധുസൂദനൻ, സി.കെ. വത്സലൻ, ഇ.കെ. നാരായണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. സേലം ജയിലിലെ വെടിവെപ്പിൽ അച്ഛൻ കൺമുന്നിൽ പിടഞ്ഞുവീണതിെൻറയും വെടിയുണ്ടയേറ്റ ശരീരവുമായി ജയിലിൽ കഴിഞ്ഞതിെൻറയും ഓർമകൾ 94കാരനായ ഇ.കെ. നാരായണൻ നമ്പ്യാർ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.