നിവേദനം നൽകി

കാസർകോട്: വിഷം ചേർത്ത മത്സ്യം സംസ്ഥാനത്ത് വിൽക്കപ്പെടുന്നത് സംബന്ധിച്ച് പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് അജാനൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബഷീർ വെള്ളിക്കോത്ത് മുഖ്യമന്ത്രിക്ക് നിേവദനം നൽകി. ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന രാസപദാർഥങ്ങൾ ചേർത്താണ് മത്സ്യങ്ങൾ വിൽപനക്കെത്തിക്കുന്നതെന്ന വിവരം ഞെട്ടിക്കുന്നതാണ്. ഈ സാഹചര്യത്തിൽ മത്സ്യവിപണന കേന്ദ്രത്തിലും ഇത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.