കണ്ണൂർ: ജില്ലാ സാക്ഷരതാമിഷന്‍ സംഘടിപ്പിച്ച വായനപക്ഷാചാരണവും പുരാരേഖാ പ്രദര്‍ശനവും തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മേയര്‍ ഇ. പി. ലത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ. വി. സുമേഷ് വായനാ സന്ദേശവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് മലയാള ഭാഷ പരിണാമവും വളര്‍ച്ചയും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ വിഷയം അവതരിപ്പിച്ചു. സാക്ഷരത മിഷന്‍ പുരാരേഖ വകുപ്പുമായി ചേര്‍ന്ന് തയ്യാറാക്കിയ പുരാരേഖാപ്രദര്‍ശനവും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു. സാക്ഷരതാ മിഷന്‍ തുല്യതാ പഠിതാക്കള്‍ പുരാരേഖ സര്‍വേയിലൂടെ ശേഖരിച്ച പുരാരേഖകളില്‍ പ്രധാനപ്പെട്ടവ ഉള്‍പ്പെടുത്തിയായിരുന്നു പ്രദര്‍ശനം. ഇ. കെ. നായനാരുടെ പ്രത്യേക ശേഖരങ്ങളിലുണ്ടായിരുന്ന ജാതകം, ഫോട്ടോ ആല്‍ബം, ഡയറി തുടങ്ങിയവ കൗതുകമുണര്‍ത്തി. ഇവ കൂടാതെ പഴയ നാണയ ശേഖരം, പുസ്തകങ്ങള്‍, പത്രം, ഫലകങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനായി ഒരുക്കിയിരുന്നു. സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ. പി. ജയബാലന്‍ മാസ്റ്റര്‍, വി. കെ. സുരേഷ്ബാബു, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ജില്ലാ പഞ്ചായത്തംഗം അജിത് മാട്ടൂല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.