പഴയങ്ങാടി ജ്വല്ലറി കവർച്ച: അറസ്​റ്റിലായത് തുമ്പ് ലഭിക്കാത്ത വൻ കവർച്ചക്കേസിലെ പ്രതികൾ

പഴയങ്ങാടി: പൊലീസിന് ഇതുവരെ ഒരുതുമ്പും ലഭിക്കാതിരുന്ന മാട്ടൂൽ, മാടായി പ്രദേശങ്ങളിലെ പ്രമാദമായ ആറു കവർച്ചക്കേസുകളിലെ പ്രതികളാണ് അൽഫത്തീബി ജ്വല്ലറി കവർച്ചയെ തുടർന്ന് പൊലീസ് പിടിയിലായത്. സംശയത്തിനുള്ള എല്ലാ പഴുതുകളുമടച്ചാണ് പിടിയിലായ പുതിയങ്ങാടി സ്വദേശികളായ എ.പി. റഫീഖും കെ.വി. നൗഷാദും ചേർന്ന് കവർച്ചകൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. 2013 മുതൽ പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ മാടായി, മാട്ടൂൽ പ്രദേശങ്ങളിലെ വീടുകളിൽ കവർച്ചകൾ തുടർക്കഥയായിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാതിരുന്നത് പൊലീസി​െൻറ വീഴ്ചയായി പ്രചരിച്ചിരുന്നു. പ്രദേശത്ത് നടന്ന കവർച്ചകളെല്ലാം പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ചായിരുന്നു. പ്രതികളെ കണ്ടെത്താനാവാത്തതിനാൽ വീട്ടിലെ രഹസ്യങ്ങൾ അറിയാവുന്നവരാണ് കുറ്റകൃത്യങ്ങൾക്ക് പിന്നിലെന്ന പൊതുനിഗമനം നിരപരാധികളായ ചിലരെ അകാരണമായി സംശയിക്കുന്നതിനും കാരണമായി. ഇൗ കവർച്ചകളിലൊന്നും പ്രതികൾക്കെതിരെ ഒരു സംശയവും ഒരു മേഖലയിൽനിന്നും ഉയർന്നുവരാത്തതാണ് ജ്വല്ലറിതന്നെ ലക്ഷ്യമിട്ട് കവർച്ച നടത്തുന്നതിന് ഇവർക്ക് േപ്രരകമായത്. 2013 ഡിസംബറിൽ പുതിയങ്ങാടി മാടായി പോസ്റ്റ് ഓഫിസിനു സമീപത്തെ കെ. റശീദയുടെ വീട്ടിൽ വീട്ടുകാർ കല്യാണത്തിന് പോയസമയത്ത് അടുക്കളവാതിൽ പൊളിച്ച് അകത്തുകടന്നാണ് അലമാരയിൽ സൂക്ഷിച്ച 77 പവൻ കവർന്നത്. റശീദയുടെ വീട്ടിനടുത്ത താമസക്കാരൻകൂടിയാണ് പ്രതികളിലൊരാളായ നൗഷാദ്. എന്നാൽ, ഈ കവർച്ചയിൽ നൗഷാദിൽ ഒരു സംശയവുമുയർന്നിരുന്നില്ല. പന്തൽജോലിക്കാരനായ നൗഷാദായിരുന്നു റശീദ പങ്കെടുത്ത കല്യാണവീട്ടിലെ പന്തലിട്ടത്. കല്യാണം കഴിഞ്ഞ് റശീദയും വീട്ടുകാരും എേപ്പാൾ മടങ്ങുമെന്ന് രഹസ്യമായി മനസ്സിലാക്കിയാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തത്. 2014 നവംബറിൽ പുതിയങ്ങാടി മഞ്ഞരെവളപ്പിലെ എ.സി. അബ്ദുല്ലയുടെ പൂട്ടിയ വീട്ടിൽനിന്ന് ഇതേ പ്രതികൾ കവർന്നെടുത്തത് 81 പവൻ. 2018 ജനുവരിയിൽ മാട്ടൂൽ നോർത്ത് മൂസക്കാൻ പള്ളിക്കടുത്ത് ടി.കെ. ആശിഖ് അഹമ്മദി​െൻറ വീട്ടിൽനിന്ന് 6.9 ലക്ഷം രൂപയും 20,000 രൂപയുടെ വാച്ചും രണ്ടു പവ​െൻറ സ്വർണാഭരണവും കവർന്നതും ഇതേ പ്രതികളാണ്. 2018 ഏപ്രിലിൽ പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂളിനടുത്ത കെ. അബ്ദുൽ ഹമീദി​െൻറ വീട്ടിൽനിന്ന് കവർന്നത് 40,000 രൂപയും മൂന്നു പവൻ സ്വർണവുമാണ്. 2017 ഡിസംബറിൽ മാട്ടൂൽ സിദ്ദീഖാബാദിലെ എ.സി. സിദ്ദീഖി​െൻറ സ്കൂട്ടർ കവർന്നതും ഇവരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സ്കൂട്ടറാണ് പഴയങ്ങാടിയിലെ ജ്വല്ലറി കവർച്ചക്ക് ഉപയോഗിച്ചത്. 2017 ഒക്ടോബറിൽ മാട്ടൂൽ നോർത്ത് സമീറ സ്റ്റോപ്പിൽനിന്ന് എസ്. മുഹമ്മദി​െൻറ വീടി​െൻറ രണ്ടു മുറികൾ കുത്തിത്തുറന്ന് 10,000 രൂപയും മൊബൈലും ലാപ്ടോപ്പുമാണ് ഇവർ കവർന്നത്. പഴയങ്ങാടി പൊലീസ് സ്റ്റേഷനിൽ പ്രതികളുണ്ടെന്ന വാർത്ത പ്രചരിച്ചതോടെ ജനം സ്റ്റേഷനുമുന്നിൽ തടിച്ചുകൂടി. ജനം കാത്തുനിന്നെങ്കിലും സ്റ്റേഷ​െൻറ പിന്നിലൂടെ പൊലീസ് പ്രതികളിലൊരാളെ മറ്റൊരുകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. പ്രതികളെ സ്റ്റേഷനിൽനിന്ന് മാറ്റിയെന്നറിഞ്ഞ ജനം ക്ഷുഭിതരായി പിരിഞ്ഞുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.