കാസർകോട്: ബദിയഡുക്ക താലൂക്ക് ജനറൽ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ രണ്ടിന് 10ന് ആശുപത്രിയിലേക്ക് മാർച്ച് നടത്താൻ കാസർകോട് നിയോജകമണ്ഡലം മുസ്ലിംലീഗ് ഭാരവാഹികളുടെയും മുനിസിപ്പൽ പഞ്ചായത്ത് പ്രസിഡൻറ് ജനറൽ സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു. 24 മണിക്കൂർ കാഷ്വാലിറ്റി സേവനം അനുവദിച്ച ഉത്തരവ് ഉടൻ യാഥാർഥ്യമാക്കണമെന്നും ഡെങ്കി ഉൾപ്പെടെയുള്ള പകർച്ചപ്പനിയും പകർച്ചവ്യാധിയും പടർന്നുപിടിച്ച് ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ വർക്കിങ് അറേഞ്ച്മെൻറിെൻറ പേരിൽ ഡോക്ടർമാരെയും ജീവനക്കാരെയും ഇതരസ്ഥലങ്ങളിലേക്ക് നിയമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് എ.എം. കടവത്ത് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ. അബ്ദുല്ലക്കുഞ്ഞി സ്വാഗതം പറഞ്ഞു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, മാഹിൻ കേളോട്ട്, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം. ഇഖ്ബാൽ, പി. അബ്ദുൽറഹ്മാൻ ഹാജി, ഇ. അബൂബക്കർ ഹാജി, വി.എം. മുനീർ, കെ. ശാഫി ഹാജി, ഖാലിദ് പച്ചക്കാട്, പി.ഡി.എ. റഹമാൻ, സി. അബ്ബാസ് ഹാജി, ശംസുദ്ദീൻ കിന്നിങ്കാർ, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, മജീദ് പട്ള, എ.പി. ഹനീഫ, എസ്.എം. നൂറുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.