കാസർകോട്: ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം വിട്ടുകിട്ടാൻ കോൺഗ്രസ് നടപടി തുടങ്ങി. രണ്ടരവർഷം വീതം പ്രസിഡൻറ് സ്ഥാനം പങ്കിെട്ടടുക്കാൻ തീരുമാനിച്ച വയനാട്, കാസർകോട് ജില്ലകളിൽ വയനാട്ടിൽ പ്രസിഡൻറ് സ്ഥാനം കോൺഗ്രസ് മുസ്ലിംലീഗിന് വിട്ടു നൽകി. കാസർകോട് ഇതുണ്ടായില്ല. മുസ്ലിംലീഗിനും ഇക്കാര്യത്തിൽ പിടിവാശിയില്ല. എന്നാൽ, തീരുമാനം സംസ്ഥാന യു.ഡി.എഫ് നേതൃയോഗം എടുക്കെട്ടയെന്ന നിലപാടാണ് ലീഗിനുള്ളത്. യു.ഡി.എഫ് ഏകോപന സമിതി യോഗം തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുകയാണ്. മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് ഉദാരപൂർവം നൽകിയപോലെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ലീഗിൽ നിക്ഷിപ്തമാക്കുമോയെന്ന ഭയം ജില്ല കോൺഗ്രസിൽ ഒരുവിഭാഗത്തിനുണ്ട്. അതേസമയം, രാജ്യസഭ സീറ്റ് നൽകിയുണ്ടാക്കിയ പേരുദോഷം ഇക്കാര്യത്തിൽ ഉണ്ടാകാനിടയില്ല എന്ന് മറുഭാഗവും പറയുന്നു. പ്രസിഡൻറ് സ്ഥാനം ആരുവഹിക്കും എന്നത് സംബന്ധിച്ച് കോൺഗ്രസിൽ ഭിന്നതയുണ്ട്. വൈസ് പ്രസിഡൻറ് സ്ഥാനത്തുള്ളത് എ ഗ്രൂപ്പിലെ ശാന്തമ്മ ഫിലിപ്പാണ്. ഇനി പ്രസിഡൻറ് സ്ഥാനം െഎ ഗ്രൂപ്പിന് ലഭിക്കണമെന്നാണ് ആവശ്യം. ഷാനവാസ് പാദൂരിെൻറ പേരാണ് ആദ്യ പരിഗണനയിലുള്ളത്. െഎ ഗ്രൂപ്പിൽപെട്ടയാളാണ് ഷാനവാസ് പാദൂർ. ജില്ല പഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിച്ചപ്പോൾ പാദൂര്‍ കുഞ്ഞാമു ഹാജി പ്രസിഡൻറാകുമെന്ന് ആദ്യം കരുതിയിരുന്നു. പ്രസിഡൻറ് പദവി ലീഗിന് നൽകിയപ്പോൾ എ.ജി.സി. ബഷീറിന് നറുക്കു കിട്ടി. പങ്കിടുകയെന്നത് യാഥാർഥ്യമായാൽ കുഞ്ഞാമു ഹാജിയുടെ മകനായ ഷാനവാസിന് സാധ്യതയേറുന്നത് അതിനാലാണ്. എന്നാൽ, അന്തിമ തീരുമാനം ജില്ല നേതൃത്വം കെ.പി.സി.സിക്ക് വിട്ടു. 2015 നവംബറിലാണ് ജില്ല പഞ്ചായത്ത് പ്രസിഡൻറുമായി മുസ്ലിംലീഗിലെ എ.ജി.സി. ബഷീര്‍ ചുമതലയേറ്റത്. 2018 മേയ് 16ന് രണ്ടരവര്‍ഷം പൂര്‍ത്തിയായി. അദ്ദേഹത്തിെൻറ അഭാവത്തില്‍ മകന്‍ ഷാനവാസ് പാദൂരിന് നല്‍കുമെന്ന് തന്നെയാണ് വിവരം. യു.ഡി.എഫ് നേതൃയോഗത്തിൽ തീരുമാനമുണ്ടാക്കണമെന്ന് ഡി.സി.സി നേതൃത്വം കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.