എം.വി. ബാലകൃഷ്​ണൻ ഖാദി ബോർഡ്​ വൈസ്​ ചെയർമാൻ സ്ഥാനമൊഴിഞ്ഞു

കണ്ണൂർ: കേരള ഖാദിഗ്രാമ വ്യവസായ ബോർഡ് നേട്ടങ്ങളുടെ പാതയിലാണെന്ന് സ്ഥാനമൊഴിഞ്ഞ ഖാദി ബോർഡ് വൈസ് ചെയർമാൻ എം.വി. ബാലകൃഷ്ണൻ. 2017-18 സാമ്പത്തികവർഷത്തിൽ 54 കോടി രൂപയുടെ വിൽപന കൈവരിച്ചു. ഖാദി മേഖലയിൽ 1597 പേർക്ക് പുതുതായി തൊഴിലവസരം ലഭ്യമാക്കുകയും വിവിധ ജില്ലകളിലായി 16 പുതിയ ഖാദി ഉൽപാദനകേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്തു. കണ്ണൂർ, കാസർകോട് ജില്ലകളിൽ പുതിയ റെഡിമെയ്ഡ് പാവുനിർമാണ യൂനിറ്റുകൾ തുടങ്ങി. അഞ്ചു വർഷംകൊണ്ട് 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഖാദിഗ്രാമം എന്ന നൂതനപദ്ധതി ആരംഭിച്ചു. സംസ്ഥാനസർക്കാറി​െൻറ പദ്ധതിവിഹിതം വിനിയോഗിച്ച് ബോർഡ് നടപ്പാക്കിവരുന്ന എ​െൻറ ഗ്രാമം പദ്ധതിപ്രകാരം 612 പുതിയ യൂനിറ്റുകൾ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതിപ്രകാരം 431 പുതിയ യൂനിറ്റുകൾ ആരംഭിക്കുകയും 3898 പേർക്ക് തൊഴിൽ നൽകുകയും ചെയ്തു. 2017-18 വർഷത്തിൽ 10 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു. വാർത്തസമ്മേളനത്തിൽ ഹരികുമാരമേനോൻ, ടി.വി. കൃഷ്ണകുമാർ, കെ.എസ്. പ്രദീപ്കുമാർ, കെ. ധനഞ്ജയൻ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.