ഹോട്ടലിൽ റെയ്ഡ്

മംഗളൂരു: പമ്പ്വെൽ സർക്കിളിലെ അനുപമ ലോഡ്ജിൽ കദ്രി പൊലീസ് സഹായത്തോടെ മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന മൈസൂരു ഒഡനദി സംസ്ത എന്ന സംഘടന വളൻറിയർമാർ നടത്തിയ റെയ്ഡിൽ അനാശാസ്യപ്രവർത്തനം കണ്ടെത്തി. ബംഗ്ലാദേശ് സ്വദേശികളായ ആറ് യുവതികളെ മോചിപ്പിച്ചു. നടത്തിപ്പുകാരൻ ബെൽത്തങ്ങാടി സ്വദേശി പവൻ (26) എന്നയാളെ അറസ്റ്റ്ചെയ്തു. ലോഡ്ജി​െൻറ മൂന്നാം നിലയിലെ മുറിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു യുവതികൾ. മലയാളികളെ ആകർഷിക്കുംവിധമുള്ള ബോർഡ് ഹോട്ടലിന് മുന്നിൽ പ്രദർശിപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.